പേ​ര​യം ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി
Tuesday, July 26, 2022 11:25 PM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൃ​ക്ഷ​ങ്ങ​ൾ സം​ബ​ന്ധി​ച്ച 27 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്.​പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ച് വാ​ർ​ഡു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ നേ​രി​ട്ടെ​ത്തി അ​ന്വേ​ഷി​ച്ച് വ​സ്തു​താ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ ശേ​ഷം പ​രാ​തി​ക്കാ​രെ​യും എ​തി​ർ​ക​ക്ഷി​ക​ളെ​യും നോ​ട്ടീ​സ് ന​ൽ​കി അ​ദാ​ല​ത്തി​ൽ വി​ളി​ച്ച് വ​രു​ത്തി വാ​ർ​ഡ് മെ​മ്പ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു ക​ക്ഷി​ക​ളു​മാ​യി സം​സാ​രി​ച്ചാ​ണ് പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​ത്.​ ഇ​രു ക​ക്ഷി​ക​ളും ഹാ​ജ​രാ​യ ഭൂ​രി​ഭാ​ഗം പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചു.
ചി​ല പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വി​ല്ലേ​ജ് ഓ​ഫീ​സ​റും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം പ​രി​ഹ​രി​ക്കാ​നാ​യി മാ​റ്റി​വ​ച്ചു.​അ​ദാ​ല​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ത്ത​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, പേ​ര​യം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വൈ. ​ചെ​റു​പു​ഷ്പം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി.​സു​രേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ഷേ​ർ​ളി, ബി.​സ്റ്റാ​ഫോ​ർ​ഡ്, ബി​നോ​യി ജോ​ർ​ജ്, പി.​ര​മേ​ശ് കു​മാ​ർ, വി​നോ​ദ് പാ​പ്പ​ച്ച​ൻ, റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, സൂ​പ്ര​ണ്ട് അ​ഭ​യ​ൻ ക്ലീ​റ്റ​സ്, സ​രോ​ജാ​ക്ഷ​ൻ പി​ള്ള, ബീ​ന എ​ന്നി​വ​ർ പങ്കെടുത്തു.
പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.