പേ​വി​ഷ​ത്തി​നെ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍ ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്ക​ണം: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി
Sunday, August 7, 2022 11:25 PM IST
കൊല്ലം: തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് നി​ര​വ​ധി പേ​ര്‍ ചി​കി​ത്സ തേ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പേ​പ്പ​ട്ടി വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രെ​യു​ള്ള ആ​ന്‍റി റാ​ബി​സ് ഇ​ന്‍​ജെ​ക്ഷ​ന്‍ ദൗ​ര്‍​ല​ഭ്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​മ​ട​ക്കം വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. തെ​രു​വ് നാ​യ്ക്ക​ളു​ടെ വ​ന്ധ്യ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ. ​ബി. സി ​പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണം.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ള്‍ മാ​റ്റി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ സ​മി​തി ശു​പാ​ര്‍​ശ ചെ​യ്യും. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ പോ​കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം.
ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന ത​ട​യാ​ന്‍ പോ​ലീ​സും എ​ക്‌​സൈ​സും ജാ​ഗ്ര​ത​യോ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം. വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. മ​ഴ​ക്കാ​ല​ശു​ചീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണം. ഓ​ണ​ത്തി​ന് മു​ന്‍​പ് വാ​ഹ​ന നി​രീ​ക്ഷ​ണ​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ കാ​മ​റ​ക​ളെ​ല്ലാം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കും.
ആ​ശ്ര​മം മൈ​താ​ന​ത്തെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം ചേ​ര്‍​ക്ക​ല്‍ എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം അ​ഹി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും.
ത​ഹ​സി​ല്‍​ദാ​ര്‍ ജാ​സ്മി​ന്‍ ജോ​ര്‍​ജ് വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ ​രാ​ജു ഈ​ച്ചം വീ​ട്ടി​ല്‍ നി​യാ​സ്, അ​യ​ത്തി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍, ച​ന്ദ്ര​ബാ​ബു, സി​റാ​ജു​ദീ​ന്‍, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ഇ​ഖ്ബാ​ല്‍, എ​ന്‍.​എ​സ്.​വി​ജ​യ​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, ശി​വ​പ്ര​സാ​ദ്, സോ​മ​ന്‍, ആ​ര്‍.​ദേ​വ​ദാ​സ്, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.