ത​മ്പാ​ൻ പ​ക​രം വ​യ്ക്കാ​നില്ലാ​ത്ത നേ​താ​വ് : ജി.​എ​സ് ജ​യ​ലാ​ൽ​ എം​എ​ൽഎ
Sunday, August 7, 2022 11:25 PM IST
ചാ​ത്ത​ന്നൂ​ർ : ജി. ​പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ൻ പ​ക​രം വെ​യ് ക്കാ​നി​ല്ലാ​ത്ത രാ​ഷ്ട്രീ​യ നേ​താ​വും മി​ക​ച്ച സം​ഘാ​ട​ക​നു​മാ​യി​രു​ന്നുവെ​ന്ന് ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ചാ​ത്ത​ന്നൂ​രി​ൽ എംഎ​ൽഎ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് യുഡി​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ജി.​എ​സ്.​ജ​യ​ലാ​ൽ.
മി​ക​ച്ച വാ​ഗ്മി​യും ഊ​ർ​ജ്വ​സ്വ​ല​നാ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നെ​യുമാ​ണ് ജി.​പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ന്‍റെ ആ​ക​സ്മി​ക നി​ര്യാണം ​മൂ​ലം കോ​ൺ​ഗ്ര​സി​ന് ന​ഷ്ടപ്പെ​ട്ട​തെ​ന്നും കോ​ൺ​ഗ്ര​സി​നും യുഡിഎ​ഫി​നും ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന തെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​കൊ​ണ്ട് യുഡിഎ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു പ​റ​ഞ്ഞു.
ജി​ല്ലാ ക​ൺ​വീ​ന​ർ .ജി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ബിജെപി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ, സിപിഎം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​വി സ​ത്യ​ൻ, സിപിഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ. ദി​ലീ​പ് കു​മാ​ർ, ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ദി​ജു, ​കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​സു​ന്ദ​രേ​ശ​ൻ​പി​ള്ള, ബി​ജു പാ​രി​പ്പ​ള്ളി, എ​ൻഎ​സ്​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി, സു​ൾ​ഫി​ക്ക​ർ സ​ലാം, എ​ൻ.​ര​വീ​ന്ദ്ര​ൻ, എ​സ്.​ശ്രീ​ലാ​ൽ, എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ക്കോ, ബാ​ബു പ​ന​വി​ള, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.