സമരത്തിൽ പങ്കെടുക്കില്ലെന്ന് സംഘടനായൂണിയൻ
Tuesday, August 9, 2022 11:41 PM IST
ച​വ​റ: ഒ​രു വി​ഭാ​ഗം ത​പാ​ൽ ജീ​വ​ന​ക്കാ​ര്‍ പ​ത്തി​ന് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ ഗ്രാ​മീ​ണി ത​പാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​യ ആ​ള്‍ ഇ​ന്ത്യ ഗ്രാ​മീ​ണ്‍ ബാ​ങ്ക് സേ​വ​ക് യൂ​ണി​യ​ന്‍ (എഐജിഡിഎ​സ് യു) പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് യൂ​ണി​യ​ന്‍ ജി​ല്ലാ​ക്ക​മ്മി​റ്റി അ​റി​യി​ച്ചു.
​ഗ്രാ​മീ​ണ ത​പാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​തെ​യാ​ണ് സ​മ​ര സ​മ​തി നോ​ട്ടീ​സ് ന​ല്‍​കി​യ​തെ​ന്ന ബോ​ധ്യ​പ്പെ​ട്ട​തി​നാ​നാ​ലാ​ണ് പ​ണി​മു​ട​ക്കി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്കു​ന്ന​ത്.​ ത​പാ​ല്‍ സ്വ​കാ​ര്യ വ​ത്ക​ര​ണ ന​ട​പി​ടി പി​ന്‍​വ​ലി​ക്ക​ണം.​
ക​മ​ലേ​ഷ് ച​ന്ദ്ര ക​മ്മി​റ്റി​യു​ടെ അ​നു​കൂ​ല ശു​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണം തു​ട​ങ്ങി​യ പ​ത്തി​ന ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എഐജിഡിഎ​സ് യു ഒ​ക്‌​ടോ​ബ​റി​ല്‍ അ​നി​ശ്ചി​ത കാ​ല പ​ണി മു​ട​ക്ക് ന​ട​ത്താ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​നൂ​പ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പ്ര​താ​പ വ​ര്‍​മ്മ താ​മ്പാ​നെ
അ​നു​സ്മ​രി​ച്ചു

ച​വ​റ: കോ​ണ്‍​ഗ്ര​സ് നേ​താ​വും പി.​ദാ​മോ​ദ​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന പ്ര​താ​പ വ​ര്‍​മ്മ ത​മ്പാ​നെ ട്ര​സ്റ്റ് വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ അ​നു​സ്മ​രി​ച്ചു. ​
യോ​ഗ​ത്തി​ല്‍ ഡോ.​അ​ര​വി​ന്ദ​ന്‍ നാ​ലു​ക​ണ്ട​ത്തി​ല്‍, ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം രാ​ധാ​മ​ണി, വി​ദ്യാ​ര്‍​ഥി​ക​ളാ​യ ക്ഷ​ണ​ന, അ​ഖി​ലേ​ഷ് തു​ള​സി, ഫാ​ത്തി​മ, ഷാ​ഹി​ദ്, സം​ഗീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.