ലോ​റി​യി​ല്‍ തടി ക​യ​റ്റു​ന്ന​തി​നി​ട​യി​ല്‍ പരിക്കേറ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 10, 2022 1:31 AM IST
ച​വ​റ: ത​ടി ക​യ​റ്റ തൊ​ഴി​ലാ​ളി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ച​വ​റ കൊ​ട്ടു​കാ​ട് ന​മ്പ​ട്ട​ത്ത​റ വ​ട​ക്ക​തി​ല്‍ അ​ബ്ദു​ള്‍ റ​ഹിം (39) ആ​ണ് മ​രി​ച്ച​ത്.​ ജൂ​ലൈ 14ന് ​പു​ത്ത​ൻ സ​ങ്കേ​ത​ത്തി​ല്‍ വ​ച്ച് ത​ടി തോ​ളി​ലേറ്റി ലോ​റി​യി​ല്‍ ക​യ​റ്റു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍ തെ​റ്റി ത​ടി ദേ​ഹ​ത്തേ​ക്ക് വീ​ണാ​യി​രു​ന്നു അ​പ​ക​ടം.​ ഉ​ട​ന്‍ ത​ന്നെ കൂ​ടെ​യു​ള്ള​വ​രും നാ​ട്ടു​കാ​രും കൂ​ടി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി അ​ടു​ത്ത ആ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നി​രി​ക്കെ ആ​ണ് മ​ര​ണം.​ ഭാ​ര്യ: ഷീ​ജ. മ​ക​ള്‍ : ജാ​സ്മി​ന്‍, ജ​സ്​ന.