മീ​ന്‍​കു​ളം ന​സ്ര​ത്ത് ഭ​വ​ന്‍ വൃ​ദ്ധമ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, August 12, 2022 11:27 PM IST
അ​ഞ്ച​ല്‍: ച​ണ്ണ​പ്പേ​ട്ട മീ​ന്‍​കു​ളം ലൂ​ര്‍​ദ് മാ​താ ഇ​ട​വ​ക​യു​ടെ ഭാ​ഗ​മാ​യി പാ​ലാ സ്‌​നേ​ഹ​ഗി​രി സി​സ്റ്റേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ദ്ധ മാ​താ​ക്ക​ള്‍​ക്കാ​യി ആ​രം​ഭി​ക്കു​ന്ന ന​സ്രേ​ത്ത് ഭ​വ​ന്‍ വൃ​ദ്ധ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പും ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​മീ​ന്‍​കു​ള​ത്ത്് ന​ട​ക്കു​ന്ന വെ​ഞ്ച​രി​പ്പ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പോ​ലീ​ത്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ര​വ​ഹി​ക്കും.

പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം പി.​എ​സ്. സു​പാ​ല്‍ എംഎ​ല്‍​എ​ നി​ര്‍​വ​ഹി​ക്കും. അ​നാ​ഥ​രാ​യ 16 ഓ​ളം വൃ​ദ്ധ മാ​താ​ക്ക​ള്‍​ക്കാ​ണ് തു​ട​ക്ക​ത്തി​ല്‍ ഇ​വി​ടെ പ്ര​വേ​ശ​നം ല​ഭി​ക്കു​ക. സ്‌​നേ​ഹ​ഗി​രി സി​സ്റ്റേ​ഴ്‌​സ് ന​ട​ത്തു​ന്ന 138-ാമ​ത്തെ അ​നാ​ഥ മ​ന്ദി​രം ആ​ണു മീ​ന്‍​കു​ള​ത്ത് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധ രാ​ജേ​ന്ദ്ര​ന്‍, കൊ​ല്ലം -ആ​യൂ​ര്‍ ഫോ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു അ​ല​യ​മ​ണ്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന മ​നാ​ഫ്, മ​റ്റു ജ​ന പ്ര​തി​നി​ധി​ക​ൾ ഉ​ള്‍​പ്പ​ടെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 ന് പു​തി​യ ചാ​പ്പ​ലി​ൽ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.