ത്രിവർണ പതാക ഉയർന്നു; സ്വാതന്ത്ര്യദിനാഘോഷം തുടങ്ങി
Saturday, August 13, 2022 11:29 PM IST
കൊല്ലം: എഫ്സിഡിപിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ൺ ബോ​സ്കോ ചി​ൽ​ഡ്ര​ൻ​സ് ഫോ​റം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഹ​ർ ഘ​ർ തി​രം​ഗ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക്ക് മു​ന്നോ​ടി​യാ​യി​ കു​ട്ടി​ക​ൾ​ക്ക് ത്രി​വ​ർ​ണ പ​താ​ക​ൾ വി​ത​ര​ണം ചെ​യ്തു.​
റോ​ട്ട​റി ക്ല​ബ് റോ​ഡി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി​യു​ടെ ഫ്ലാ​ഗ് ഓ​ഫ്‌ എംപി ​എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.160 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സൈ​ക്കി​ൾ റാ​ലി കാ​നാ​ൽ റോ​ഡ്, വാ​ടി, ആ​ൽ​ത്ത​റ​മൂ​ട്, കാ​വ​ൽ, ത​ങ്ക​ശേരി വ​ഴി ബീ​ച്ചി​ൽ പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ച്ചു. പ​ള്ളി​ത്തോ​ട്ടം കൗ​ൺ​സി​ല​ർ ​എ​ൻ. ടോ​മി, ഫാ. ജോ​ബി സെ​ബാ​സ്റ്റ്യ​ൻ , ആ​ഗ്നസ് ജോ​ൺ, വെ​റോ​ണി​ക്ക ആ​ന്‍റ​ണി, സി​സ്റ്റ​ർ മേ​രി. കെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തീ​ര​ദേ​ശ​ത്തെ 200ൽ ​പ​രം കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഡോ​ൺ ബോ​സ്കോ ചി​ൽ​ഡ്ര​ൻ​സ് ഫോ​റം.

കു​ണ്ട​റ: കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ദി​നം ആ​ഘോ​ഷി​ക്കും. നാളെ ​രാ​വി​ലെ എ​ട്ടി​ന് നാ​ന്തി​രി​ക്ക​ൽ വേ​ലു​ത്ത​മ്പി​ സ്മാ​ര​ക മ്യൂ​സി​യം അ​ങ്ക​ണ​ത്തി​ൽ ​പ്ര​സി​ഡ​ന്‍റ് പ്രഫ. ഡോ. ​വെ​ള്ളി​മ​ൺ ​നെ​ൽ​സ​ൺ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. ആ​ന​ന്ദ​ധ​ർ​മ്മം ആ​ശ്ര​മാ​ചാ​ര്യ​ൻ ബോ​ധേ​ന്ദ്ര​തീ​ർ​ഥ സ്വാ​മി​ക​ൾ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ർ​ഷം- നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ന്തി​രി​ക്ക​ൽ അ​ക്കാ​ദ​മി ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​ന് സി​മ്പോ​സി​യം ന​ട​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം പ്ര​ഫ. എ​സ്. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രഫ.ഡോ. ​വെ​ള്ളി​മ​ൺ​ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര്യ ക്വി​സ് ന​ട​ക്കും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ഏ​ത് വി​ദ്യാ​ല​യ​ത്തി​ലെ​യും വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് പ്രഫ. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ, സെ​ക്ര​ട്ട​റി കെ ​വി മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.
കൊ​ട്ടി​യം: പു​ന്ത​ല​ത്താ​ഴം വൈഎംവിഎ ​ലൈ​ബ്ര​റി​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ക്ലാ​സും സെ​മി​നാ​റും ലൈ​ബ്ര​റി കൗ​ൺ​സി​ൽ വ​ട​ക്കേ​വി​ള നേ​തൃ​ത്വ സ​മി​തി ക​ൺ​വീ​ന​ർ പ​ട്ട​ത്താ​നം സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​മ​ണി​ക​ണ്ഠ​ൻ പി​ള്ള, സെ​ക്ര​ട്ട​റി സി.​രാ​ജ​ൻ പി​ള​ള, അ​മ്മി​ണി ദാ​സ്, ശാ​രി അ​നൂ​പ്, രാ​ഖി കൃ​ഷ്ണ, കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ പ്രസംഗി​ച്ചു. ബി.​കെ.​ജ​യ​മോ​ഹ​ൻ, പു​ന്ത​ല​ത്താ​ഴം ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത ക്ലാ​സ് ന​യി​ച്ചു.

ചാ​ത്ത​ന്നൂ​ർ: എ​സ് എ​ൻ ഡി ​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു​ടെ നി​ർ​ദേശ​നു​സ​ര​ണം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി ​ബി ഗോ​പ​കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.​

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ ​വി​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി ​സ​ജ്ജീ​വ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ ​ന​ട​രാ​ജ​ൻ, ചി​ത്രാം​ഗ​ദ​ൻ, കെ, ​വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​ണ്ട​റ: കു​ണ്ട​റ പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തും. നാ​ളെ രാ​വി​ലെ 8.15ന് ​പൗ​ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ണ്ട​റ ജി ​ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ വേ​ലു​ത്ത​മ്പി ദ​ള​വ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ഒ മാ​ത്യു​പ്പ​ണി​ക്ക​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും.

സെ​ക്ര​ട്ട​റി ശി​വ​ൻ​വേ​ളി​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ടി. വ​ർ​ഗീ​സ് പ​ണി​ക്ക​ർ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കും.