ഗാ​ന്ധി​ജി സ​ഹ​ന​ത്തി​ന്‍റെ ദേ​വ​ദൂ​ത​ൻ: വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ
Sunday, August 14, 2022 11:15 PM IST
കൊ​ല്ലം : തേ​വ​ള്ളി ഗ​വ. മോ​ഡ​ൽ വി ​എ​ച്ച് എ​സ് എ​സ് ആ​ന്‍റ് എ​ച്ച് എ​സ് എ​സ് ഫോ​ർ ബോ​യ്സ് സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ഹെ​ർ​മ്മോ​യി​ൻ പി ​മാ​ക്സ് വെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു .
പ്ര​ഥ​മാ​ധ്യാ​പി​ക എം ​റ​സി​യ ബീ​വി അ​ധ്യ​ക്ഷ​യാ​യി. കേ​ര​ള ക​ഥാ പ്ര​സം​ഗ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ഡോ​.വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ഗാ​ന്ധി​ജി സ​ഹ​ന​ത്തി​ന്‍റെ ദേ​വ​ദൂ​ത​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി ​എ​ച്ച് എ​സ് സി ​പ്രി​ൻ​സി​പ്പ​ൽ അ​സി​താ കു​മാ​രി തു​ല്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ​ര സൂ​ച​ക​മാ​യി വി​ശി​ഷ്ടാ​തി​ഥി​യെ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​രു​ൺ എ​സ് എ​സ് , മ​ഞ്ജു​ള ആ​ൽ​ബ​ർ​ട്ട് , എ​സ് സെ​ൽ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.​
സ്കൂ​ളി​ന്‍റേ​യും ജി​ല്ലാ ചി​ൽ​ഡ്ര​ൻ ആ​ന്‍റ് പോ​ലീ​സ് പ​ദ്ധ​തി ഡി ​ക്യാ​പ്പി​ന്‍റേ​യും സം​യു​ക്‌​ത ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥിക​ളെ​യും കാ​യി​ക താ​ര​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഫ്രീ​ഡം റ​ൺ സo​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം സി​റ്റി അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് സോ​ണി ഉ​മ്മ​ൻ കോ​ശി ഫ്രീ​ഡം റ​ൺ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഇന്ന് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
പുനലൂരിൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ
ശ​ല്യം രൂക്ഷമായി
പു​ന​ലൂ​ർ: ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ്യാ​പ​കം.​ ദി​വ​സേ​ന നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തെ​രു​വു​നാ​യ്ക്ക​ളി​ൽ നി​ന്ന് ക​ടി​യേ​ൽ​ക്കു​ന്നു.
ജ​നം ഭീ​തി​യി​ൽ ആണ്. പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്താ​റു​ണ്ട്.
പു​ന​ലൂ​ർ എംഎ​ൽഎ റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ടം കൂ​ടി ഇ​റ​ങ്ങു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു സ്കൂ​ട്ട​റു​ക​ൾ തെ​രു​വു​നാ​യ്ക്ക​ൾ മൂ​ലം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടിരുന്നു.
വാ​ഹ​നം മ​റി​ഞ്ഞ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​യ്ക്കു​ക​യാ​ണ്.