പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​നി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Sunday, August 14, 2022 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ സ്വാതന്ത്ര്യദിനാഘോഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
പു​ത്തൂ​ർ എ​സ്ഐ ടി.​ജെ.​ജ​യേ​ഷ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ സ​മ്മേ​ള​ന​വും എ​സ്​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യ​ന്ത​നം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ സി.​ശി​ശു​പാ​ല​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വെ​ട്ടി​ക്ക​വ​ല ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ.​കെ.​വി​നോ​ദി​നി, സാ​യ​ന്ത​നം ചീ​ഫ് മാ​നേ​ജ​ർ ജി.​ര​വീ​ന്ദ്ര​ൻ പി​ള്ള, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ആ​ർ.​സി.​സ​രി​ത, ശ്യാ​മ​ളാ​ദേ​വി, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
തു​ട​ർ​ന്ന് പാ​യ​സ വി​ത​ര​ണം ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 11ന് ​സ്വാ​ത​ന്ത്ര്യ ദി​ന സ​മ്മേ​ള​നം, ഗ​ൺ​മാ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഗ​മം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്ക് ശേ​ഷം വൈ​കുന്നേരം പ​താ​ക താ​ഴ്ത്തും.

സ്വാ​ത​ന്ത്ര​്യദി​ന ആ​ഘോ​ഷം

ച​വ​റ : ച​വ​റ ബി​സി ലൈ​ബ്ര​റി ആ​ൻ​ഡ് ക്രി​യേ​റ്റീ​വ് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ​.സു​ജി​ത്ത് വി​ജ​യൻപി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ ബി​സി ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി ​എ ശ​ര​ത് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​കും. കാ​ഥി​ക​ൻ വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. ച​ട​ങ്ങി​ൽ ധീ​ര ജ​വാ​ൻ ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ​വും ന​ട​ക്കും. കി​ക്ക് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ് ജേ​താ​ക്ക​ളെ ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കു​മാ​ർ യു ​പി ആ​ദ​രി​ക്കും.