കോ​ഴ്‌​സു​ക​ള്‍ അ​നു​വ​ദി​ച്ചു
Sunday, August 14, 2022 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: ഐ​എ​ച്ച്ആ​ർ​ഡി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ല്‍ ഈ ​അ​ധ്യാ​യ​ന​വ​ര്‍​ഷം മു​ത​ല്‍ പു​തി​യ ബി.​ടെ​ക്ക് കോ​ഴ്‌​സാ​യ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ആൻഡ് മെ​ഷീ​ന്‍ ലേ​ര്‍​ണിം​ഗും ക​ംപ്യൂട്ട​ര്‍ സ​യ​ന്‍​സ് ആൻഡ് എ​ഞ്ചി​നീ​യ​റിം​ഗി​ല്‍ ഒ​രു അ​ഡീ​ഷ​ണ​ല്‍ ബാ​ച്ചി​നും എ ​ഐ സി ​റ്റി യി​ല്‍ നി​ന്നും അ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു.​
കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നോ​ള​ഡ്ജ് എ​ക്ക​ണോ​മി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ല്‍ അ​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വ​ഴി കേ​ര​ള​ത്തെ നോ​ള​ഡ്ജ് സൊ​സൈ​റ്റി ആ​യി മാ​റ്റു​ന്ന​തി​നും അ​തു​വ​ഴി സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും വി​ക​സി​ക്കു​ന്ന​തി​നും കോ​ഴ്സു​ക​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി

കൊ​ട്ടി​യം: കേ​ര​ള സ്‌​റ്റേ​റ്റ് കോ- ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ആ​ന്‍റ് ആ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു.​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം മാ​റ്റ മാ​ന​ദ​ണ്ഡം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.