ച​ണ്ണ​പ്പെ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് വി​ജ​യം
Wednesday, August 17, 2022 11:04 PM IST
അ​ഞ്ച​ല്‍: ച​ണ്ണ​പ്പെ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പാ​ന​ലി​നു ഉ​ജ്വ​ല വി​ജ​യം. പ​തി​നൊ​ന്നം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ പ​ത്തും നേ​ടി​യാ​ണ്‌ യു​ഡി​എ​ഫ് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടി​യ​ത്. ജ​ന​റ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ഒ​രാ​ള്‍ ഒ​ഴി​കെ പ​ത്തു​പേ​രെ​യും വി​ജ​യി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ള്‍​ക്ക് വോ​ട്ട​വ​കാ​ശം ഉ​ള്ള ബാ​ങ്കി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത് നാ​ലാ​യി​ര​ത്തി മു​ന്നോ​റോ​ളം അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. രാ​വി​ലെ എ​ട്ടിന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് നാ​ലോ​ടെ അ​വ​സാ​നി​ച്ചു. അ​ഞ്ചോടെ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ചു. ഏ​ഴോ​ടെ ഫ​ല പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.
യു​ഡി​എ​ഫ് പാ​ന​ലി​ല്‍ നി​ന്നും അ​നി​ല്‍​കു​മാ​ര്‍, ചാ​ര്‍​ളി കോ​ല​ത്ത്, യാ​ഹ്യ​ഖാ​ന്‍, സ​ജി ഇ​ല്ലി​ക്ക​ല്‍, ഷാ​ജ​ഹാ​ന്‍ എ, ​തോ​മ​സ്‌ മ​ത്താ​യി, സ​ജീ​ന ഒ, ​ലി​ല്ലി​ക്കു​ട്ടി നെ​ല്‍​സ​ന്‍, അ​മ്പി​ളി സു​ദ​ര്‍​ശ​ന​ന്‍, ദേ​വ​ദാ​സ് വൈ ​എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. ഇ​ട​തു പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച ബി ​പ്ര​സാ​ദ് മാ​ത്രം മൂ​ന്നു​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. വി​ജ​യി​ച്ച പ്ര​സാ​ദ് പ​തി​നാ​ലു വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടാ​ബു​ലേ​ഷ​ന്‍ ഷീ​റ്റി​ല്‍ ക്രിതൃമം കാ​ട്ടി വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ഹ​ളം വ​ച്ച​തൊ​ഴി​ച്ചാ​ല്‍ വോ​ട്ടെ​ടു​പ്പും വോ​ട്ടെ​ണ്ണ​ലും സ​മാ​ധാ​ന​പ​ര​യു​മാ​യി​രു​ന്നു. അ​ഞ്ച​ല്‍, ഏ​രൂ​ര്‍ പു​ന​ലൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ പോ​ലീ​സ് കാ​വ​ലി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വി​ജ​യി​ച്ച യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി.