സി​പി​ഐ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എ​മ്മി​നു വി​മ​ർ​ശനം
Thursday, August 18, 2022 11:17 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ സി​പി​എ​മ്മി​നും പോ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കും എ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം.
ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല സി​പി​എം പൂ​ർ​ണ​മാ​യി കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി വ​ച്ചി​രി​ക്ക​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. പ​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് പാ​ന​ലി​ൽ സി​പി​ഐ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​റേ​യി​ല്ല​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പോ​ലും മ​റു​പ​ടി പോ​ലു​മി​ല്ല.
ഇ​ട​തു​പ​ക്ഷ കാ​ഴ്ച​പ്പാ​ടി​ന് വി​രു​ദ്ധ​മാ​യാ​ണ് ജി​ല്ല​യി​ൽ ഉ​ട​നീ​ളം സി​പി​എം നേ​തൃ​ത്വം സി​പി​ഐ​യോ​ട് പെ​രു​മാ​റു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു.
എ​ഐ​വൈ​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും വ​ള​ർ​ച്ച​യും ഡി​വൈ​എ​ഫ്ഐ ബോ​ധ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തു​ന്നു. മാ​ത്ര​മ​ല്ല പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്യു​ന്ന​തും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സ് എ​ടു​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
ജി​ല്ല​യി​ലെ ക​ലാ​ല​യ​ങ്ങ​ളി​ൽ എ​ഐ​എ​സ്എ​ഫി​ന് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട​ക്കം എ​ബി​വി​പി​യോ കെ​എ​സ് യു​വോ വി​ജ​യി​ച്ചാ​ലും എ​ഐ​എ​സ്എ​ഫ് ജ​യി​ക്ക​രു​തെ​ന്ന വി​ചി​ത്ര​മാ​യ നി​ല​പാ​ടാ​ണ് എ​സ്എ​ഫ്ഐ​ക്കു​ള്ള​ത്. ഇ​ത്ത​രം അ​സ​ഹി​ഷ്ണു​ത​ക​ൾ വ​ച്ച് പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.
സി​പി​എ​മ്മി​ന്‍റേ​യും അ​വ​രു​ടെ യു​വ​ജ​ന -വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ കാ​ര​ണം അ​വ​ർ സ​മൂ​ഹ​ത്തി​ൽ നി​ന്ന് അ​ക​ലു​ക​യാ​ണ്. ജ​ന​ങ്ങ​ൾ മാ​റി​ച്ചി​ന്തി​ക്കു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം അ​വ​ർ തി​രി​ച്ച​റി​യ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ആ​ർ​എ​സ്പി​യെ​യും കേ​ര​ള കോ​ൺ​സ് - ബി​യെ​യും റി​പ്പോ​ർ​ട്ടി​ൽ ക​ണ​ക്കി​ന് പ​രി​ഹ​സി​ക്കു​ന്നു​ണ്ട്. സം​ഘ​ട​നാ സം​വി​ധാ​ന​വും ജ​ന​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ സ്വാ​ധീ​ന​വും ന​ഷ്ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​യി ആ​ർ​എ​സ്പി മാ​റി.
ആ​ർ​എ​സ്പി യു​ഡി​എ​ഫ് വി​ട​ണ​മെ​ന്നാ​ണ് അ​വ​രു​ടെ അ​ണി​ക​ളി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ആ​ഗ്ര​ഹി​ക്കു​ന്ന​തും. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ എം​പി സ്ഥാ​ന​മാ​ണ് ഇ​തി​ന് വി​ല​ങ്ങു​ത​ടി​യാ​യി നി​ൽ​ക്കു​ന്ന​ത്. എം​പി സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടാ​ൽ ആ​ർ​എ​സ്പി​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.
എ​ൽ​ഡി​എ​ഫി​ലെ ഇ​പ്പോ​ഴ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​സ് - ബി​ക്ക് ജി​ല്ല​യി​ൽ ഒ​രു വേ​രോ​ട്ട​വും ജ​ന​പി​ന്തു​ണ​യു​മി​ല്ല. പ​ത്ത​നാ​പു​രം മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യെ പേ​രെ​ടു​ത്ത് പ​റ​യാ​തെ റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശി​ക്കു​ന്നു.
ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ബി​ജെ​പി ക​രു​ത്താ​ർ​ജി​ക്കു​ന്നു എ​ന്ന കാ​ര്യ​വും വി​സ്മ​രി​ക്ക​രു​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ അ​ട​ക്കം അ​വ​ർ​ക്ക് വ​ലി​യ വി​ജ​യം നേ​ടാ​നാ​യി. ഇ​ട​തു കോ​ട്ട​ക​ളി​ൽ പോ​ലും അ​വ​ർ അ​ട്ടി​മ​റി വി​ജ​യം നേ​ടി. ഇ​ത് ഇ​ട​ത് പാ​ർ​ട്ടി​ക​ൾ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.