ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, November 27, 2022 11:12 PM IST
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് ശി​വ​പ്രി​യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​തു​ര സേ​വ​ന രം​ഗ​ത്ത് 52 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ആ​ശു​പ​ത്രി എം ​ഡി.​ഡോ.​കെ.​വി. സാ​ബു​വി​നെ ആ​ദ​രി​ച്ചു കൊ​ണ്ടാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി.
ഡോ.​കെ.​വി. സാ​ബു​വി​നെ ആ​ദ​രി​ക്കാ​ൻ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്, മു​ൻ​സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, ആ​ൾ കേ​ര​ള ആ​യു​ർ​വേ​ദി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ര​ജി​ത് ആ​ന​ന്ദ്, കാ​ന​റ ബാ​ങ്ക് മു​ൻ ​വൈ​സ് ചെ​യ​ർ​മാ​ൻ​മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ, ന​ട​ക്ക​ൽ ശ​ശി, ഹ​നീ​ഫ് ഹാ​ജി, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക, സാ​മു​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 200 ഓ​ളം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തി. അ​സ്ഥി​തേ​യ്മാ​ന ടെ​സ്റ്റും നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന ​ടെ​സ്റ്റു​ക​ളും ന​ട​ത്തി. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് സൗ​ജ​ന്യ ചി​കി​ത്സ ന​ല്കു​മെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ​ർ സാ​ജി അ​റി​യി​ച്ചു.