ബിജെപി വികസിതകേരളം ശില്പശാല സംഘടിപ്പിച്ചു
1568328
Wednesday, June 18, 2025 5:41 AM IST
കൊട്ടാരക്കര :മോദി സർക്കാരിന്റെ 11 വർഷത്തെ ക്ഷേമപ്രവർത്തനങ്ങൾ സാധാരണ ജന ങ്ങളിലേക്ക് എത്തിക്കുവാൻ കൊല്ലം ഈസ്റ്റ് ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും സമ്മേളനവും ഗൃഹ സമ്പർക്കവും നടത്തുമെന്ന് ബിജെപി ജില്ല ഇൻ ചാർജ് വി .വി .രാജേഷ് പറഞ്ഞു. നമോ മന്ദിറിൽ നടന്ന വികസിത കേരളം ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25 മുതൽ എല്ലാ മണ്ഡല കേന്ദ്രങ്ങളിലും പൗരപ്രമുഖരെ അണിനിരത്തി വികസിത സങ്കൽപ്പ സഭകൾ സംഘടിപ്പിക്കും.യോഗ ദിന മായ 21 ന് അഞ്ചു കേന്ദ്രങ്ങളിൽ ആയിരം പേരെ പങ്കെടുപ്പിച്ചു യോഗ പ്രദർശനവും,അയ്യങ്കാളി സ്മൃതി ദിനത്തിൽപുഷ്പാർച്ചനയുംനടത്തും.
ജില്ല പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു. ജി .ഗോപിനാഥ് ,ആലഞ്ചേരി ജയചന്ദ്രൻ, അഡ്വ . വയക്കൽ സോമൻ, എ .ആർ .അരുൺ ,എം .ആർ .സുരേഷ്,ജോമോൻ, എന്നിവർ പ്രസംഗിച്ചു.