സെന്റ് ജോസഫ്സ് മിഷന് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച രണ്ടു നിലകള്‍ തുറന്നു
1568332
Wednesday, June 18, 2025 5:41 AM IST
അഞ്ചല്‍: അഞ്ചല്‍ സെന്റ് ജോസഫ്സ് മിഷന് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ടു നിലകള്‍ കൂടി ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന് നല്കി.
മദര്‍ തെരേസ, സെന്റ് അല്ഫോണ്സാമ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള വാര്‍ഡുകള്‍ പത്തനംതിട്ട ബിഷപ് ഡോ. സാമുവേല്‍ മാർ ഐറേനിയോസ് ആശീര്‍വാദം ചെയ്തു . അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്യൂട്, എക്സിക്യൂട്ടീവ്, ഡീലക്സ് റൂമുകള്‍, നേഴ്സിങ് സെന്ററുകള്‍ എന്നിവയാണ് പുതിയ വാര്‍ഡുകളില്‍ സജ്ജമാക്കിയിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, വൈസ് പ്രസിഡന്റ് ബിന്ദു തിലകന്, ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ ലില്ലി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജെറി ജോണ്‍, എച്ച്ആര്‍ മാനേജര്‍ കെ. സിജോ തുടങ്ങി ജനപ്രതികള്‍, വൈദികര്‍, ഡോക്ടര്‍മാര്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു.
എംആര്‍ഐ അടക്കമുള്ള പരിശോധന സംവിധാനങ്ങളും ആധുനിക സംവിധാനങ്ങളോട് കൂടിയ ചികിത്സസൗകര്യങ്ങളും ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.