പോ​ളിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു; ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്
Monday, April 22, 2019 10:38 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ന്യാ​സ​വും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലേ​ത് യു ​പി ജി ​സ്കൂ​ളി​ലും ച​വ​റ മ​ണ്ഡ​ല​ത്തി​ലേ​ത് വി​ദ്യാ​ധി​രാ​ജ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജി​ലു​മാ​ണ് വി​ത​ര​ണം ന​ട​ന്ന​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ 181 ബൂ​ത്തു​ക​ളി​ലേ​ക്ക് 724 ജീ​വ​ന​ക്കാ​രെ​യാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ച​വ​റ​യി​ൽ 163 ബൂ​ത്തു​ക​ളി​ലേ​ക്ക് 652 ജീ​വ​ന​ക്കാ​രെ​യും തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഓ​രോ ബൂ​ത്തി​ലേ​ക്കും ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ​നം. ഇ​തു കൂ​ടാ​തെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നേ​യും ല​ഭ്യ​മാ​ക്കും. ഓ​രോ ടീ​മി​നും ഇ​ല​ക്ഷ​ൻ സാ​മ​ഗ്രി​ക​ളു​ടെ കി​റ്റു​ക​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്തു.

ക​ൺ​ട്രോ​ൾ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ്, വി ​വി പാ​റ്റ്മി​ഷ്യ​ൻ, മാ​ർ​ക്ക​ഡ് ബാ​ല​റ്റ് കോ​പ്പി, വി​വി​ധ ഫോ​മു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ലാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ച്ചു. ഇ​വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ റൂ​ട്ട് ഓ​ഫീ​സ​ർ​മാ​രേ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലാ​കെ 22 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വി​ടെ കേ​ന്ദ്ര​സേ​ന​യെ​ക്കൂ​ടി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 58 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളും ഉ​ണ്ട്. ഇ​വി​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​കു​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി അ​രു​ൺ​രാ​ജ് അ​റി​യി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​സി​പി​യ്ക്കും ച​വ​റ​യി​ൽ മ​റ്റൊ​രു ഡി​വൈ​എ​സ്പി ക്കു​മാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും മൂ​ന്നു പ്ര​ത്യേ​ക സ്ട്രെ​ക്കിം​ഗ് ഫോ​ഴ്സും പ്ര​വ​ർ​ത്തി​ക്കും.

കൂ​ടാ​തെ ര​ണ്ട് എ​സ് ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ളിം​ഗ് സം​ഘ​വും പ്ര​വ​ർ​ത്തി​ക്കും. കൂ​ടാ​തെ 15 ബൂ​ത്തി​ന് ഗ്രൂ​പ്പ് പെ​ട്രോ​ളിം​ഗ് ഗ്രൂ​പ്പും പ്ര​വ​ർ​ത്തി​ക്കും.​ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ ​എം ആ​രി​ഫ്, ആ​ല​പ്പു​ഴ, കു​തി​ര​പ്പ​ന്തി, പി ​കെ മാ​ധ​വ​ൻ മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ 38 ാം ന​മ്പ​ർ ബൂ​ത്തി​ലും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ സ്കൂ​ളി​ലെ ആ​റാം ന​മ്പ​ർ ബൂ​ത്തി​ലും കെ ​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ എ​റ​ണാ​കു​ള​ത്ത് ചേ​രാ​ന​ല്ലൂ​ർ ബൂ​ത്ത് ന​മ്പ​ർ 15 ലും ​വോ​ട്ടു ചെ​യ്യും.