ക​ല​യ​പു​രം ആ​ശ്ര​യ​യി​ൽ ഗു​രു​വ​ന്ദ​നം നാളെ
Thursday, April 25, 2019 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സി​ൽ​വ​ർ ജൂ​ബി​ലിയുടെ ഭാഗമായി
സംഘടിപ്പി ക്കുന്ന ഗുരുവന്ദനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആശ്രയയിലെ പ്രഫ. എം. പി. മന്മഥൻ നായർ ഹാളിൽ നടക്കും. ജൂബിലി വ​ർ​ഷ​ത്തി​ൽ ആ​യി​രം ഗു​രു​ക്ക​ന്മാ​രെയാണ് ആ​ദ​രി​ക്കുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച 50 അധ്യാ​പ​ക​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ മു​ത​ൽ കോ​ളേ​ജ് പ്ര​ഫ​സ​ർ​മാ​ർ വ​രെ​യു​ള്ള​വ​രെ​യാ​ണ് ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ക്കു​ന്ന​ത്.

സാ​ഹി​ത്യ​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ആ​ദ​രി​ക്ക​ൽ ക​ർമ​വും നി​ർ​വ​ഹി​ക്കും. വ​നി​താ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നി​ത​കു​മാ​രി വി​ശി​ഷ്ടാ​തി​ഥി​യാ​യിരിക്കും. മാ​തൃ​നാ​ട് എ​ഡി​റ്റ​റും ക​വി​യു​മാ​യ ച​വ​റ കെ. ​എ​സ്. പി​ള്ള മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും . ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ല​യ​പു​രം ജോ​സ്, പ്ര​ദീ​പ് താ​മ​ര​ക്കു​ടി, ജി.​ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, മ​ത്താ​യി മ​രു​തൂ​ർ, മ​ണ്ണ​ടി രാ​ജീ​വ്, ജോ​ണി ച​ക്കാ​ല, ക​ല​യ​പു​രം ശി​വ​ൻ പി​ള്ള, കെ. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സി. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.