ജോ​യി​ന്‍റ് ആ​ർറ്റിഒ ഓ​ഫീ​സി​ൽ വിജിലൻസ് പരിശോധന
Saturday, July 13, 2019 12:03 AM IST
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര ജോ​യി​ന്‍റ് ആ​ർറ്റിഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​യും കൈ​ക്കൂ​ലി​യും സം​ബ​ന്ധി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വിജിലൻസ് മി​ന്ന​ൽ പ​രി​ശോ​ധ​ന.ആ​ർ​റ്റി​ഒ ഓ​ഫീ​സി​ലെ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി വ​രു​ന്ന കൈ​ക്കൂ​ലി​യും അ​ഴി​മ​തി​യും സം​ബ​ന്ധി​ച്ച് കൊ​ല്ലം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് കൊ​ടു​ത്ത സോ​ഴ്സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് പരിശോധന നടത്തിയത്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ദ​ക്ഷി​ണ മേ​ഖ​ല വി​ജി​ല​ൻ​സ് പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ഇ​ന്നലെ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പിആ​ർ​ഒ ജി.​ശി​വ​പ്ര​സാ​ദി​ന്‍റെ പ​ക്ക​ൽ നി​ന്നും 8100 രൂ​പ ക​ണ്ടെ​ടു​ത്തു.
ഈ ​ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി കൊ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​ക്ക​ൽ നി​ന്നും 13,085 രൂ​പ​യും വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
വ​ള​രെ നാ​ളു​ക​ളാ​യി ഏ​ജ​ന്‍റ് മു​ഖേ​ന​യ​ല്ലാ​തെ വ​രു​ന്ന അ​പേ​ക്ഷ​ക​ൾ ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് മാ​റ്റി വ​ച്ച് അ​പേ​ക്ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യും അ​പേ​ക്ഷ​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​യ​ച്ച് കൊ​ടു​ത്ത​താ​യി ക​ംപ്യൂട്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ഫീ​സി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​താ​യും വ്യ​ക്ത​മാ​യ അ​റി​വ് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഏ​ജ​ന്‍റു​മാ​ർ ആ​യി​രു​ന്നു ഈ ​ഓ​ഫീ​സി​ലെ എ​ല്ലാ​ക​ര്യ​ങ്ങ​ളും നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്.
ഇത് കൊ​ല്ലം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഈ ​ഓ​ഫീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​രും താ​മ​സി​ച്ച് മാ​ത്ര​മാ​ണ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​കു​ന്ന​ത് എ​ന്ന വി​വ​ര​വും ല​ഭി​ച്ചി​രുന്നു. പ​രി​ശോ​ധ​ന​യി​ൽ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ.​കെ, പോ​ലീ​സ് ഇ​ന​സ്പെ​ക്ട​ർ വി.​ആ​ർ. ര​വി​കു​മാ​ർ, കൊ​ല്ലം ക​ള​ക്ട്രേ​റ്റി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ന്‍റ് വിജി​ല​ൻ​സ് വിം​ഗ് സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.