ജി​ല്ല​യി​ലെ ആ​ദ്യ​തൊ​ഴി​ലു​റ​പ്പ് സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍
Saturday, July 13, 2019 12:03 AM IST
കൊല്ലം: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ നാളെ ​മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കും. സ്വ​ത​ന്ത്ര സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച സോ​ഷ്യ​ല്‍ യൂ​ണി​റ്റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഓ​ഡി​റ്റ് ന​ട​ക്കു​ക. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ച് സോ​ഷ്യ​ല്‍ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ഇ​ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച റി​സോ​ഴ്സ് പ​ഴ്സ​ണ്‍​സ് ത​യ്യാ​റാ​ക്കി​യ സോ​ഷ്യ​ല്‍ ആ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ഗ്രാ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഫ​യ​ല്‍ പ​രി​ശോ​ധ​ന, പ്ര​വ​ര്‍​ത്തി സ്ഥ​ല​പ​രി​ശോ​ധ​ന, തൊ​ഴി​ലാ​ളി​ക​ളു​മാ​യി ന​ട​ത്തു​ന്ന അ​ഭി​മു​ഖം എ​ന്നി​വ വ​ഴി ത​യ്യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ര്‍​ട്ട്, സോ​ഷ്യ​ല്‍ ഓ​ഡി​റ്റ്, ഗ്രാ​മ​സ​ഭാ സം​ഘാ​ട​നം, ച​ര്‍​ച്ച​യും നി​ര്‍​ദേ​ശ​ങ്ങ​ളും, റി​പ്പോ​ര്‍​ട്ടി​ന് അം​ഗീ​കാ​രം, സ്വീ​ക​രി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍ എ​ന്നി​വ​യാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ള്‍.
തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ത്ത് അ​വ​കാ​ശ​ങ്ങ​ള്‍, തൊ​ഴി​ല്‍ നി​ഷേ​ധം, പ്ര​വ​ര്‍​ത്തി​യു​ടെ ഗു​ണ​നി​ല​വാ​രം, സാ​മൂ​ഹ്യ-​പാ​രി​സ്ഥി​തി​ക ആ​സ്തി​ക​ള്‍ സൃ​ഷ്ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ഗ്രാ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്യും. ക​ര​ട് സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ഗ്രാ​മ​സ​ഭ/​വാ​ര്‍​ഡ് സ​ഭ​ക​ളി​ല്‍ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം വാ​ങ്ങു​ക​യാ​ണ് ഈ ​ഘ​ട്ട​ത്തി​ന്‍റെ ല​ക്ഷ്യം. ഗ്രാ​മ​സ​ഭ അം​ഗീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ട് അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്കാ​യി നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക്ക് സ​മ​ര്‍​പ്പി​ക്കും. ജി​ല്ല​യി​ലെ 69 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ക​ളി​ലും സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് ന​ട​ക്കും.