ചാ​ത്ത​ന്നൂ​ർ എൻഎസ്എസ് സ്കൂ​ളിന് മി​ക​ച്ച പൊ​തു​വി​ദ്യാ​ല​യത്തിനുള്ള പുരസ്കാരം
Saturday, July 13, 2019 12:03 AM IST
പാരിപ്പള്ളി: സം​സ്കാ​ര​യു​ടെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​നു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും മി​ക​ച്ച ഹൈ​സ്കൂ​ളി​നു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും ചാ​ത്ത​ന്നൂ​ർ എൻഎസ്എസ് സ്കൂ​ൾ അ​ർ​ഹ​മാ​യി.
ര​ണ്ടാമ​ത്തെ മി​ക​ച്ച പൊ​തു​വി​ദ്യാ​ല​യ​മാ​യി പൂ​ത​ക്കു​ളം ചെ​ന്പ​ക​ശേരി ഹൈ​സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ല​യ​ത്തി​നു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി പാ​രി​പ്പ​ള്ളി അ​മൃ​ത ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് ല​ഭി​ക്കും. ഇന്ന് വൈ​കുന്നേരം അഞ്ചിന് പാ​രി​പ്പ​ള്ളി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഭ​ര​ണ​പ​രി​ഷ്കാ​ര​ക​മ്മീ​ഷ​ൻ അം​ഗ​വു​മാ​യ സി.​പി.​നാ​യ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ സ​മ്മാനി​ക്കും.
ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 61 വി​ദ്യാ​ർ​ഥിക​ളെ സം​സ്കാ​ര അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ക്കും. പ​ള്ളി​ക്ക​ൽ പൈ​വേ​ലി 2,500 ​രൂ​പ​യു​ടെ ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ൾ ച​ട​ങ്ങി​ൽ നൽ​കും. കഴിഞ്ഞ മെ​യി​ൽ ന​ട​ന്ന കേ​ര​ള​സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ത്തി​ലെ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സി.​രാ​ധാ​കൃ​ഷ്ണ​ൻ (മി​ക​ച്ച നാ​ട​കം), വ​ൽ​സ​ൻ​നി​സ​രി (മി​ക​ച്ച സം​വി​ധാ​യ​ക​ൻ), ഫ്രാ​ൻ​സി​സ്.​റ്റി.​മാ​വേ​ലി​ക്ക​ര (മി​ക​ച്ച ര​ച​യി​താ​വ് ) തോ​ന്പി​ൽ രാ​ജ​ശേ​ഖ​ര​ൻ ( മി​ക​ച്ച ന​ട​ൻ), ശാ​ന്തി​നി (മി​ക​ച്ച ര​ണ്ടാമ​ത്തെ ന​ടി) എ​ന്നി​വ​രെ സം​സ്കാ​ര ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.
പ്ര​ശ​സ്ത ക​ഥ​ക​ളി ന​ട​ൻ, സം​സ്കാ​ര​യു​ടെ അം​ഗം മാ​ർ​ഗി സു​രേ​ഷി​നും കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കേ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ സം​സ്കാ​ര​യു​ടെ കു​ടും​ബാം​ഗം ഡോ.​ആ​ർ.​സു​നി​ൽ​കു​മാ​റി​നും സം​സ്കാ​രം സ​മ​ർ​പ്പി​ക്കും. മൂ​ന്ന് രോ​ഗി​ക​ൾ​ക്ക് 5,000 രൂ​പ വീ​തം ചി​കി​ത്സാ​ധ​ന​സ​ഹാ​യ​വും ഏഴ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ നി​ർ​ദേശി​ക്കു​ന്ന ഏഴ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് 1000രൂ​പ വീ​തം പ​ഠ​ന​സ​ഹാ​യ​വും ച​ട​ങ്ങി​ൽ ന​ൽ​കും.
സം​സ്ഥാ​ന പ്രഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ൽ അഞ്ച് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ന്പ​ല​പ്പു​ഴ അക്ഷ​ര​ജ്വാ​ല​യു​ടെ ​വേ​റി​ട്ട കാ​ഴ്ച​ക​ൾ എ​ന്ന നാ​ട​കം സം​സ്കാ​ര​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​യാ​യി അ​വ​ത​രി​പ്പി​ക്കും.