ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഉ​റ​ക്കിക്കി​ട​ത്തി അ​മ്മ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Sunday, July 14, 2019 2:15 AM IST
കു​ള​ത്തൂ​പ്പു​ഴ: ഒ​ന്നും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ട് പി​ഞ്ച് കു​ഞ്ഞു​ങ്ങ​ളെ ഉ​റ​ക്കി കി​ട​ത്തി വീ​ട്ട​മ്മ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കു​ള​ത്തൂ​പ്പു​ഴ പ​ള്ളി​മു​റ്റ​ത്ത് വീ​ട്ടി​ൽ അ​ജീ​ഷി​ന്‍റെ ഭാ​ര്യ സു​മി(25) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ള​യ​കു​ട്ടി​യു​ടെ നി​ർ​ത്താ​തെ​യു​ള്ള ക​ര​ച്ചി​ൽ കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ വ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കു​ന്ന സം​ഘ​ങ്ങ​ളി​ൽ നി​ന്നും സു​മി പ​ണം കൈ​പ്പ​റ്റി ത​വ​ണ വ്യ​വ​സ്ഥ​പ്ര​കാ​രം മ​ട​ക്കി ന​ൽ​കു​ന്ന​തി​നി​ട​യി​ൽ ത​വ​ണ മു​ട​ക്കം വ​ന്നി​രു​ന്നു. ഇ​വ​ർ പി​ടി​മു​റു​ക്കി​യ​തോ​ടെ മ​റ്റൊ​രാ​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി ഈ ​ക​ടം തീ​ർ​ക്കു​ക​യു​ണ്ടാ​യി. വീ​ണ്ടും പ​ണം ന​ൽ​കാം എ​ന്ന് വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ടം തീ​ർ​ത്ത​ത്.

എ​ന്നാ​ൽ പ​റ​ഞ്ഞ സ​മ​യം പ​ണം ന​ൽ​കാ​ൻ പ​ലി​ശ സം​ഘം ത​യാ​റാ​കാ​തെ പ​റ്റി​ച്ച​തോ​ടെ ക​ടം ന​ൽ​കി​യ ആ​ൾ​ക്ക് പ​ണം മ​ട​ക്കി ന​ൽ​കാ​നാ​വാ​തെ സു​മി മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് അ​യ​ൽ വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

സം​ഭ​വ​സ​മ​യം വാ​ർ​ക്ക​പ​ണി​ക്കാ​ര​നാ​യ അ​ജീ​ഷ് ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്നു. പു​ന​ലൂ​ർ ആ​ർ​ഡി​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും.