ആ​ത്മ​ഹ​ത്യാ ശ്ര​മം നാ​ട്ടു​കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി
Monday, July 15, 2019 1:34 AM IST
ച​വ​റ: പോ​ലീ​സി​നേ​യും ജ​ന​ത്തേ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി അ​ന്‍​പ​ത് വ​യ​സു​ള​ള ആ​ളു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മം. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​ള​ളി​ക്കാ​ല പു​ത്ത​ന്‍​പു​ര​ക്കി​ഴ​ക്ക​തി​ല്‍ ബാ​ബു​വാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ടു​കാ​രു​ള്‍​പ്പെ​ടെ​യു​ള​ള​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച വൈ​കുന്നേരം നാലോടെയാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.​ വീ​ടി​ന് സ​മീ​പ​ത്തെ അ​ന്‍​പ​ത​ടി ഉ​യ​ര​മു​ള​ള പ്ലാ​വി​ന്‍റെ കൊ​മ്പി​ല്‍ സാ​രി കെ​ട്ടി​യ​തി​ന് ശേ​ഷം ആണ് ബാ​ബു ക​ഴു​ത്തി​ല്‍ കു​രി​ക്കി​ട്ട് നി​ന്ന​ത്.
സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സെ​ത്തി ഇ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ങ്കി​ലും ആ​ദ്യം ഒ​ന്നും ന​ട​ന്നി​ല്ല.
ഇ​തി​നി​ട​യി​ല്‍ ച​വ​റ അ​ഗ്നിര​ക്ഷാ നി​ല​യ​ത്തി​ല്‍ ആ​രോ വി​വ​രം ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ്ര​സ​ന്ന​കു​മാ​ര്‍, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ ഷാ​ജ​ഹാ​ന്‍, ദി​നു​കു​മാ​ര്‍, അ​ന്‍​വ​ര്‍ സാ​ദി​ത്ത്, ന​വാ​സ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം ബാ​ബു​വി​നെ ര​ക്ഷ​പെ​ടു​ത്താ​നു​ള​ള സാ​മ​ഗ്രി​ക​ളു​മാ​യെ​ത്തി.​ എ​ന്നാ​ല്‍ പ്ലാ​വി​ല്‍ നി​ന്ന് ഇ​റ​ങ്ങി​ല്ലാ​യെ​ന്ന നി​ല​പാ​ടി​ൽ ബാ​ബു നി​ല ഉ​റ​പ്പി​ച്ച​തോ​ടെ അ​ഗ്നി സു​ര​ക്ഷാ സേ​ന ബാ​ബു​വി​നെ ര​ക്ഷ​പെ​ടു​ത്താ​നു​ള​ള ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു.​ തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റേയും അ​ഗ്നിര​ക്ഷാ സേ​ന​യു​ടെ​യും അ​നു​ന​യ ശ്ര​മം ഫ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​ബു മ​ര​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങാ​ന്‍ ത​യാ​റാ​യ​ി. തു​ട​ര്‍​ന്നാ​ണ് വീ​ട്ടു​കാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും ആ​ശ്വാ​സ​മാ​യ​ത്.