സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്; ​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തുടങ്ങി
Monday, July 15, 2019 1:37 AM IST
കൊല്ലം: കേ​ര​ള എ​ൻ​ജിഒ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ 18ന് ​ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന്‍റെ അ​വ​സാ​ന ഘ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.
ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ തു​ട​രു​ക, പിഎ​ഫ് ​ആ​ർഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക, നി​ർ​വചി​ക്ക​പ്പെ​ട്ട പെ​ൻ​ഷ​ൻ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ക്കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, അ​ഴി​മ​തി ര​ഹി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ സി​വി​ൽ സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യമാ​ക്കു​ക, മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക, ന​വോ​ഥാ​ന​മൂ​ല്യ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 10 ഏ​രി​യാ​ക​ളി​ലും 68 യൂ​ണി​റ്റു​ക​ളി​ലു​മാ​യി ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.