പുനലൂരിൽ തോ​ട് കൈയേറി ര​ണ്ട് പാ​ലം നി​ർ​മി​ച്ചു
Monday, July 15, 2019 1:37 AM IST
പു​ന​ലൂ​ർ: പ​ട്ട​ണ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വെ​ട്ടി​പ്പു​ഴ തോ​ട് കൈയേറി ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി റി​യ​ൽ എ​സ്റ്റേ​റ്റ് സം​ഘം ര​ണ്ട്പാ​ലം നി​ർ​മി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന​ട​ക്കം യാ​തൊ​രു​വി​ധ അ​നു​മ​തി​ക​ളും നേ​ടി​യി​ല്ലെ​ന്നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത​ട​ക്ക​മു​ള്ള​വ​രു​ടെ ര​ഹ​സ്യ സ​ഹാ​യ​ത്തോ​ടെ ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​യി​ലെ ചി​ല ഉ​ന്ന​ത സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​മ്മാ​ണ​മെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. എംഎ​ൽ​എ റോ​ഡി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കും സ്കൂ​ളി​നും മു​ൻ​വ​ശ​ത്താ​യാ​ണ് നി​ർ​മ്മാ​ണം.
തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ അ​ടു​ത്തി​ടെ​യും ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചി​രു​ന്നു. തോ​ടി​ന്‍റെ ഇ​രു​വ​ശ​വും കൈയേറി​ തോ​ട്ടി​ലേ​ക്ക് ഇ​റ​ക്കി​യാ​ണ് അ​ടു​ത്ത് അ​ടു​ത്താ​യി ര​ണ്ട് പ​ല​ങ്ങ​ളും നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് മൂ​ലം തോ​ട്ടി​ലെ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.
പാ​ല​ത്തി​നന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​യി ഒ​രു വ​ശ​ത്ത് നി​ർ​മ്മി​ച്ചി​രു​ന്ന പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ന​ശി​പ്പി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.
ഇ​വി​ടെ കു​ന്നി​ടി​ച്ച് നി​ര​ത്തി ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണ് ക​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ലം നി​ർ​മ്മാ​ണം ന​ട​ന്ന​ത്.