ആ​ദി​ച്ച​ന​ല്ലൂ​രിൽ ബ​ഡ്സ് സ്കൂൾ വാ​ർ​ഷി​കാഘോഷം നടത്തി
Monday, July 22, 2019 12:42 AM IST
ആദിച്ചനല്ലൂർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ പ്ലാ​ക്കാ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബഡ്സ് സ്കൂ​ളി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​നം ജി.​എ​സ് ജ​യ​ലാ​ൽ എംഎൽഎ നി​ർ​ഹി​ച്ചു.​ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​പ്ര​വ​ർ​ത്ത​നം എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​വ​രി​ല്ലെ​ന്നും മാ​തൃ​കാ​പ​ര​മെ​ന്നും എംഎൽഎ പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.സുഭാഷ് അ​ധ്യക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ലൈ​ല ഐഡി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റാ കൊ​ച്ച​ൻ, ​തോ​മ​സ് ജേ​ക്ക​ബ് , സ​ര​സ്വ​തി, ​അ​ജ​യ​കു​മാ​ർ, നാ​സറു​ദ്ദീ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ ​ശൈ​ല​ജാ സു​ദ​ർ​ശ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു.​സി.​നാ​യ​ർ, സ്കൂ​ൾ ടീ​ച്ച​ർ ബി​ന്ദു എ​ന്നി​വ​ർ പ്രസംഗി​ച്ചു.​
പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ അ​വ​ത​രി​പ്പി​ച്ചു.15 വ​യ​സി​നും നാ​ൽ​പ​ത് വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ളവരുടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ച്ച സ്കൂ​ളി​ൽ ആ​ദ്യം ഏഴ് കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ ഇ​ന്ന് 24 വി​ദ്യാ​ർ​ഥിക​ൾ ഉ​ള്ള സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ള​രെ​മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥിക​ളെ കൊ​ണ്ടു​വ​രാ​നും തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​ക്കാ​നും വാ​ഹ​നം സൗ​ജ​ന്യ​മാ​യി ത​ന്നെ പ​ഞ്ചാ​യ​ത്ത് ഏർപ്പെടുത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥിക​ൾ​ക്ക് കു​ട നി​ർ​മ്മാ​ണം ത​യ്യ​ൽ പ​രി​ശീ​ല​നം പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യി​ൽ ഉ​ള്ള പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്നു.
സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും സ്ഥ​ല​വും ഇ​ല്ലാ​ത്ത സ്കൂ​ളി​ന് ഈ ​വ​ർ​ഷം വ​സ്തു​വും കെ​ട്ടി​ട​വും നി​ർ​മ്മി​ക്കു​വാ​ൻ പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രി​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് ഡിപിസി അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ​ച​ട​ങ്ങി​ൽ യൂ​ണി​ഫോം വി​ത​ര​ണം എംഎൽഎ നി​ർ​വഹി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.