കി​സാ​ന്‍ സ​മ്മാ​ന്‍ പ​ദ്ധ​തി: അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലി​ന് അ​വ​സ​രം
Monday, July 22, 2019 12:43 AM IST
കൊല്ലം: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം. അ​പേ​ക്ഷ നി​ര​സി​ച്ച​തി​നു​ള്ള കാ​ര​ണം അ​റി​യാ​ന്‍ കൃ​ഷി​ഭ​വ​നു​ക​ളെ സ​മീ​പി​ക്കാം. ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി നി​ര​സി​ച്ച അ​പേ​ക്ഷ​ക​ള്‍ കൃ​ഷി​ഭ​വ​നു​ക​ളി​ലു​ണ്ട്.
വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍, എ​ന്‍ആ​ര്‍ ഐ. ​ജോ​യി​ന്‍റ് അ​ക്കൗ​ണ്ടു​ക​ള്‍, ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടി​ല്‍ 50,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ബാ​ല​ന്‍​സ് ഉ​ള്ള​ത് എ​ന്നി​വ​യാ​ണ് തു​ക അ​നു​വ​ദി​ക്കാ​തെ മ​ട​ക്കി അ​യ​ച്ച​ത്.
ജി​ല്ല​യി​ല്‍ ല​ഭി​ച്ച 2,73,804 അ​പേ​ക്ഷ​ക​ളി​ല്‍ 2,68,697 എ​ണ്ണം വെ​ബ്പോ​ര്‍​ട്ട​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്തു. സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള ക​ര്‍​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ സം​സ്ഥാ​ന​ത​ല അം​ഗീ​കാ​ര​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി ആ​നു​കൂ​ല്യം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.