സ്വാ​ത​ന്ത്ര്യ​ദി​നം; ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ആ​ഘോ​ഷം
Monday, July 22, 2019 12:43 AM IST
കൊല്ലം: ഈ ​വ​ര്‍​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​ന്‍ ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ എ​ട്ടി​ന് കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ച​ട​ങ്ങ്.
പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, ഫ​യ​ര്‍ ഫോ​ഴ്സ്, എ​ന്‍.​സി.​സി, സ്കൗ​ട്ട്, ഗൈ​ഡ്സ്, ജൂ​നി​യ​ര്‍ റെ​ഡ്ക്രോ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ബാ​ന്‍​ഡ് സം​ഘ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. സ്കൂ​ള്‍ കൂ​ട്ടി​ക​ള്‍ ഡി​സ്പ്ലേ​യും ദേ​ശ​ഭ​ക്തി​ഗാ​ന​വും അ​വ​ത​രി​പ്പി​ക്കും.
പ​രേ​ഡി​ന്‍റെ റി​ഹേ​ഴ്സ​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​നും പ​ത്തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. 13ന് ​രാ​വി​ലെ 7.30നാ​ണ് ഡ്ര​സ് റി​ഹേ​ഴ്സ​ല്‍.
ഈ ​വ​ര്‍​ഷ​വും പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തു​ക. പ്ലാ​സ്റ്റി​ക് നി​ര്‍​മി​ത ദേ​ശീ​യ പ​താ​ക​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത മ​റ്റു വ​സ്തു​ക്ക​ളും ഒ​ഴി​വാ​ക്കി തു​ണി, ക​ട​ലാ​സ് എ​ന്നി​വ​യി​ലു​ള്ള പ​താ​ക​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
അ​സി​സ്റ്റ​നൃന്‍റ് ക​ളക്ട​ര്‍ മാ​മോ​നി ഡോ​ലെ, എഡിഎം പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.