അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Wednesday, August 14, 2019 11:00 PM IST
വാ​ള​കം: രാ​ജ്യാ​ന്ത​ര പ​ഠ​ന​വി​ക​സ​ന കേ​ന്ദ്രം സ്ഥാ​പ​ക​നും പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​സി.​മാ​ത്യു​വി​ന്‍റെ 15-ാമ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ​വും വാ​ള​കം ഐ​സി​എ​സ്ഡി യി​ൽ ന​ട​ന്നു. സ​മ്മേ​ള​നം യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കാ​ല​ത്തി​നു മു​മ്പെ ന​ട​ന്ന ക​ർ​മ്മ​യോ​ഗി​യാ​ണ് കെ.​സി.​മാ​ത്യു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ.​സി.​എ​ൻ.​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.​ വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​സി​എ​സ്ഡി പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ മാ​ത്യു, പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ, കെ.​ജി.​തോ​മ​സ് , പി.​എ.​ഫി​ലി​പ്പ്, എം.​ഇ​ബ്രാ​ഹിം കു​ട്ടി, ബി.​എ​ൽ.​മോ​ഹ​ൻ​ദാ​സ്, ഒ.​ഗീ​വ​ർ​ഗീ​സ്, ശോ​ഭ​ന​കു​മാ​രി​യ​മ്മ, ഗ്രേ​ഷ്മ.​പി.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​രി​റ്റി വി​ത​ര​ണം, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ത്തി​യ​വ​ർ​ക്ക് അ​നു​മോ​ദ​നം, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു. ഭാ​ര​ത് സേ​വ​ക് സ​മാ​ജ്, വൈ​എം​സി​എ, വൈ​സ് മെ​ൻ​സ് ക്ല​ബ്ബ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ മു​ഖ്യ സാ​ര​ഥി​യാ​യും, യു​നെ​സ്കോ പ്ര​തി​നി​ധി എ​ന്നീ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കെ.​സി മാ​ത്യു മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന,കേ​ന്ദ്ര അ​വാ​ർ​ഡ് ജേ​താ​വാ​യി​രു​ന്നു. നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.