ബോ​ട്ടു മു​ങ്ങി; തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടു
Wednesday, August 14, 2019 11:02 PM IST
ച​വ​റ: ബോ​ട്ടു മു​ങ്ങി മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ മ​റ്റൊ​രു ബോ​ട്ടി​ലേ​ക്ക് നീ​ന്തി ക​യ​റി ര​ക്ഷ​പ്പെ​ട്ടു. മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ കു​ഞ്ഞു​മോ​ൻ, മു​രു​കൻ, സാ​ബു, തോ​മ​സ്, തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നീ​ണ്ട​ക​ര​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ന​സ്ര​റേ​ത്ത് എ​ന്ന ബോ​ട്ടാ​ണ് നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ നി​ന്നും അ​ഞ്ച് മാ​ർ ദൂ​രെ ക​ട​ലി​ൽ മു​ങ്ങി​യ​ത്. വി​ല​ക്ക് ലം​ഘി​ച്ച് ര​ണ്ട് ബോ​ട്ടു​ക​ൾ ഒ​രു​മി​ച്ചാ​ണ് മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.