മ​ഴ​ക്കെ​ടു​തി: മ​ത്സ്യ​കൃ​ഷി മേ​ഖ​ല​യി​ല്‍ 10 ല​ക്ഷത്തിന്‍റെ നാ​ശ​ന​ഷ്ടം
Wednesday, August 14, 2019 11:30 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ലെ മ​ത്സ്യ​കൃ​ഷി മേ​ഖ​ല​യ്ക്ക് വ്യാ​പ​ക നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ 10.36 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കി​യ​ട്ടു​ള്ള​ത്. 3.21 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്താ​ണ് കൃ​ഷി​നാ​ശം.
മൈ​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് വ​ട​ക്ക്, കു​ന്ന​ത്തൂ​ര്‍, ഓ​ച്ചി​റ, ത​ഴ​വ, പു​ന​ലൂ​ര്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, കൊ​റ്റ​ങ്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.
ശു​ദ്ധ​ജ​ല കാ​ര്‍​പ്പ് മ​ല്‍​സ്യ​കൃ​ഷി​യാ​ണ് കൂ​ടു​ത​ലാ​യി ന​ശി​ച്ചു​പോ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​മി​ത​മാ​യി വെ​ള്ളം ക​യ​റി​യാ​ണ് കൃ​ഷി​നാ​ശം.
24 മ​ത്സ്യ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്. കൃ​ഷി​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​ഗീ​താ​കു​മാ​രി അ​റി​യി​ച്ചു.