മ​ത്സ്യ​തൊ​ഴി​ലാ​ളി ബോ​ട്ടി​ൽ​നി​ന്ന് വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Saturday, August 17, 2019 12:38 AM IST
കൊ​ല്ലം: മ​ത്സ്യ​തൊ​ഴി​ലാ​ളി ബോ​ട്ടി​ൽ​നി​ന്ന് വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഷ​ണ്മു​ഖ​നാ​ഥ​ൻ (41) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം കൊ​ല്ലം തോ​പ്പി​ൽ ക​ട​വി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി ബോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലേ​ക്ക് വീ​ണ ഷ​ൺ​മു​ഖ​ൻ ചെ​ളി​യി​ൽ പു​ത​യു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ​ത​ന്നെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊല്ലം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.