വൈ.​ക​മ​റു​ദീ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്
Saturday, August 17, 2019 11:16 PM IST
മൈ​നാ​ഗ​പ്പ​ള്ളി: പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി വൈ. ​ക​മ​റു​ദീ​ന്‍റെ നാ​ലാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ൽ എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, ക​ല്ല​ട​ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രെ​യും എ​സ്എ​സ്എ​ൽ​സി., പ്ല​സ് ടു, ​തു​ട​ങ്ങി​യ​വ​യി​ൽ ഫു​ൾ എ ​പ്ല​സ് കി​ട്ടി​യ​വ​രെ​യും, പ്ര​തി​ഭാ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ക്കും. പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ്വ​രൂ​പി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഉ​മ്മ​ൻ​ചാ​ണ്ടി സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റും.