പ്ര​ഥ​മ ശു​ശ്രൂ​ഷ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Sunday, August 18, 2019 10:47 PM IST
ച​വ​റ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലെ എ​ന്‍എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ​യി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ല്‍​കി.
ച​വ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ത്യാ​ഹി​ത​ങ്ങ​ളോ ആ​പ​ത്തി​ല്‍​പ്പെ​ടു​മ്പോ​ഴോ ഒ​രാ​ളെ എ​ങ്ങ​നെ ര​ക്ഷ​പെ​ടു​ത്താം എ​ന്ന​തി​നെ കു​റി​ച്ച് ഉ​ദാ​ഹ​ര​ണ സ​ഹി​ത​മാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്.​
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.‍ ഫൈ​സ​ല്‍ പ​രി​ശീ​ല​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ കെ.​ഷാ​ജി, ഷി​നി ജ​യ​ന്‍, പി.​കെ. ഹ​സ​ന്‍, പി.​സി.​സാ​ജ​ന്‍, ആ​ര്‍​ദ്രം പ​രി​ശീ​ല​ക ലി​നി ബീ​ഗം എ​ന്നി​വ​ര്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​യെ​പ്പ​റ്റി ക്ലാ​സെ​ടു​ത്തു.​ എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍, ജി.​അ​ജ്മി​നാ​സ്, മോ​നി​ഷ് മോ​ഹ​ന്‍, രാ​ഖി, എ​ബി​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

വ്യ​വ​സാ​യ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള

കൊല്ലം: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് സെ​പ്തം​ബ​ര്‍ ആ​റു മു​ത​ല്‍ 10 വ​രെ വ്യ​വ​സാ​യ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള സം​ഘ​ടി​പ്പി​ക്കും. സൂ​ക്ഷ്മ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സം​രം​ഭ​ക​ര്‍ ആ​ശ്രാ​മം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​യു​മാ​യോ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട് 22 ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കി​ല്ല. ഫോ​ണ്‍: 0474-2748395.