കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്​ഒ ​അം​ഗീ​കാ​രം
Monday, August 19, 2019 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന് ഐഎ​സ്ഒ അം​ഗീ​കാ​രം. ജി​ല്ല​യി​ൽ ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്താ​ണ് കൊ​ട്ടാ​ര​ക്ക​ര. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​സ്​ഒ അം​ഗീ​കാ​ര​ സ​ർ​ട്ടി​ഫി​ക്ക​റ്റ് പി. ഐ​ഷാ പോ​റ്റി എംഎ​ൽഎ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​ശ​ശി​കു​മാ​റി​ന് കൈ​മാ​റി. തു​ട​ർ​ന്നു ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ​്തു. വി​ര​ൽ​തു​മ്പി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന സു​താ​ര്യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് ന​ട​പ​ടിക​ളെ എം​എ​ൽ​എ ​അ​ഭി​ന​ന്ദി​ച്ചു.
​ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ​സ്.​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വൈസ് പ്രസിഡന്‍റ് ഷീ​ബാ സു​രേ​ഷ്, ക​രീ​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ബ്ദു​ൾ റ​ഹ്മാ​ൻ, കി​ല ഇറ്റി​സി ​പ്രി​ൻ​സി​പ്പൽ ജി.​കൃ​ഷ്ണ​കു​മാ​ർ, കൊ​ല്ലം എഡി​സി ​കെ.​അ​നു, ന​ഗ​ര​സ​ഭാ വൈസ് ​ചെ​യ​ർ​മാ​ൻ ഡി. ​രാ​മ​കൃ​ഷ​ണ​പി​ള്ള, കൗ​ൺ​സി​ല​ർ സി. ​മു​കേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ബാ​ല​ഗോ​പാ​ൽ, കെ.​സു​മ, വൈ.​രാ​ജ​ൻ, ഷൈ​ല​ജ, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.