വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ം ഇ​ല്ലാ​താ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണം ന​ട​ത്ത​രു​ത്: ഉ​മ്മ​ൻ​ചാ​ണ്ടി
Monday, August 19, 2019 11:58 PM IST
മൈ​നാ​ഗ​പ്പ​ള്ളി: വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​താ​ക്കു​ന്ന​ത് ആ​ക​രു​തെ​ന്നും ദി​ശാ​ബോ​ധ​മി​ല്ലാ​തെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി.
സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ വൈ. ​ക​മ​റു​ദീ​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ നീ​തി​മാ​ന്മാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സ് സേ​ന​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ഏ​റെ ദുഃ​ഖി​ത​രാ​ണ്. ഭ​യ​പ്പാ​ട് ഇ​ല്ലാ​തെ ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ചെ​ല്ലു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. ക​മ​റു​ദ്ദീ​നെ പോ​ലെ സ​ത്യ​സ​ന്ധ​മാ​യും നീ​തി​യു​ക്ത​മാ​യും പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സ് സേ​ന​യ്ക്കാ​കെ അ​ഭി​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ സേ​ന​യ്ക്ക് ആ​പ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.
ക​മ​റു​ദ്ദീ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​എ​സ്. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ർ. ര​മേ​ശ്കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി. ​എ​സ്.​ര​ഘു അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ദേ​ശീ​യ​ക്ഷീ​ര വി​ക​സ​ന സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി തിെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്,സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്കാ​ര ജേ​താ​വ് പി. ​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സി​വി​ൽ സ​ർ​വീ​സ് ജേ​താ​ക്ക​ൾ, പി ​എ​ച്ച് ഡി, ​മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് ജേ​താ​ക്ക​ൾ, എ​സ് എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​വാ​ർ​ഡ് വി​ത​ര​ണം യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് മെ​മ്പ​ർ സി. ​ആ​ർ. മ​ഹേ​ഷ് നി​ർ​വ​ഹി​ച്ചു.
ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, തോ​മ​സ് വൈ​ദ്യ​ൻ, സു​ധീ​ർ ജേ​ക്ക​ബ്, പു​ഷ്പ​കു​മാ​രി, അ​മ്പി​ളി, ല​താ​കു​മാ​രി, വി​ക്ര​മ​ൻ, സോ​പാ​നം ശ്രീ​കു​മാ​ർ, അ​ജി കാ​ട്ടി ശ്ശേ​രി​ൽ, ഉ​ണ്ണി​ഇ​ല​വി​നാ​ൽ, വൈ. ​ന​ജീം, വൈ. ​സ​ലീം, സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ര​വി​മൈ​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് സ്വ​രൂ​പി​ച്ച സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഉ​മ്മ​ൻ​ചാ​ണ്ടി അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.