ആ​ശു​പ​ത്രി വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി;​എ​ക്സൈ​സ് കേ​സെ​ടു​ത്തു
Monday, August 19, 2019 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കാ​ശു​പ​ത്രി വ​ള​പ്പി​ൽ ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും സ്പെ​ഷൽ സ്ക്വാ​ഡും കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. 60 സെ .​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ത്തി​യ​തെ​ന്നാ​ണ് അ​നു​മാ​നം.
ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഒ​ഴി​ഞ്ഞ കോ​ണി​ൽ കാ​ട്ടു​ചെ​ടി​ക​ൾ വ​ള​രു​ന്ന ഭാ​ഗ​ത്താ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. കേ​സെ​ടു​ത്ത എ​ക്സൈ​സ് തു​ട​ര​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ സ്പെ​ഷൽ ഇ​ൻ​സ്പെ​ക്ട​ർ ജി.​കൃ​ഷ്ണ​കു​മാ​ർ, പ്രി​വന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ഷാ​ദ്, ദി​ലീ​പ്, ഷി​ഹാ​ബു​ദീ​ൻ ,ഷെ​ഹ​ർ​ഷാ ,റെ​ജി സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത്, മ​നു കെ.​മ​ണി, ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി വ​ള​പ്പി​ൽ മ​ദ്യ-​മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വും ഉ​പ​യോ​ഗ​വും ന​ട​ന്നു വ​രു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി​ക​ളു​യ​ർ​ന്നു വ​ന്നി​രു​ന്നു.