ന​ര​ഹ​ത്യ​ാശ്ര​മ​ത്തി​ന് സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
Tuesday, August 20, 2019 10:43 PM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​ള​കോ​ട് സ്വ​ദേ​ശി​യാ​യ വി​നീ​ഷി​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യും കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ര​തി​ക​ൾ എ​ഴു​കോ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
എ​ഴു​കോ​ൺ ഉ​ള​കോ​ട് വി​ള​യി​ൽ വീ​ട്ടി​ൽ രാ​ജീ​വ് കു​മാ​ർ (41), അ​ജ​യ​കു​മാ​ർ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വി​നീ​ഷി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ എ​ഴു​കോ​ൺ എ​സ്ഐ ബാ​ബു കു​റു​പ്പ്, എ​സ്​സിപി​ഒ മാ​രാ​യ ച​ന്ദ്ര​കു​മാ​ർ, ബി​നു ജോ​ർ​ജ് സിപി​ഒ ശ്യാം ​എ​ന്നി​വ​ർ ചേ​ർ​ന്നു നെ​ടു​മ​ൺ​കാ​വി​ൽ വ​ച്ചാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.