ആർപിഎൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മെന്ന് സി ​ഐ ടി ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Tuesday, August 20, 2019 10:44 PM IST
പു​ന​ലൂ​ർ: റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേഷ​ൻ​സ് ലി​മി​റ്റ​ഡ് (ആ​ർ പി ​എ​ൽ ) തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ ഒ​രു യൂ​ണി​യ​ൻ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഇ​ത് തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും തി​രി​ച്ച​റി​യ​ണ​മെ​ന്നും ജി​ല്ലാ പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി ​ഐ ടി ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.​
ആ​ർപിഎ​ൽ മാ​നേ​ജ്മെ​ന്‍റും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഡ്വാ​ൻ​സും ബോ​ണ​സും ന​ൽ​കു​ന്ന​തി​ന് ആ​ർ പി ​എ​ൽ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മാ​നേ​ജ്മെ​ന്‍റ് ഉ​ന്ന​യി​ച്ച​ത്.
ആ​ർ പി ​എ​ൽ ആ​റു കോ​ടി ന​ഷ്ട​ത്തി​ലാ​ണ്. ക​ട​മെ​ടു​ത്താ​ലേ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ് ന​ൽ​കാ​നാ​കു എ​ന്നാ​ണ് ആ​ർ പി ​എ​ൽ എം​ഡി പ​റ​ഞ്ഞ​ത്.​ ഇ​തേ ദി​വ​സ​മാ​ണ് ഓ​യി​ൽ​പാമിന്‍റേ​യും മ​റ്റ് ഗ​വ. പ്ലാ​ന്‍റേഷ​നു​ക​ളു​ടെ​യും ബോ​ണ​സ് ച​ർ​ച്ച ന​ട​ന്ന​ത്. ന​ഷ്ട​സ്ഥാ​പ​ന​മാ​നേ​ജ്മെ​ന്‍റുക​ൾ ക​ട​മെ​ടു​ത്തേ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​കൂ എ​ന്നാ​ണ് ഇ​വി​ടെ​യും അ​ഭി​പ്രാ​യ​മു​ണ്ടാ​യ​ത്.
മ​റ്റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ മാ​നേ​ജ്മെ​ന്‍റുമാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കാ​ൻ കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണെ​ടു​ത്ത​ത്.​
എ​ന്നാ​ൽ ഇ​തി​ന്ന് വി​ഭി​ന്ന​മാ​യി ഒ​രു യൂ​ണി​യ​ൻ മാ​ത്രം ആ​ർ​പി​എ​ല്ലി​നെ​തി​രെ തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ളെ ക​ബ​ളി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നു. ആ​ർ പി ​എ​ൽ ബോ​ണ​സ് വി​ഷ​യം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ സ​ഹ​ക​രി​ക്കേ​ണ്ടു​ന്ന​തി​ന് പ​ക​രം ഒ​രു യൂ​ണി​യ​ൻ മാ​ത്രം തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ സി ഐ ​ടി യു ​നേ​തൃ​ത്വം ൾ​ക്ത​മാ​യ് ഇ​ട​പെ​ട്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.​
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​ശി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​യി 62 ല​ക്ഷം രൂ​പ വി​ത​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​യി​ൽ​പാ​മി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഇ​നി​യും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. 80 രൂ​പ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ധി​ക വേ​ത​ന​മാ​യി ന​ൽ​ക​ണം എ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​വും ന​ട​പ്പാ​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ല.​ എ​ന്നാ​ൽ ആ​ർ പി ​എ​ൽ സ​ർ​ക്കാ​ർ നി​ർ​ദേശം പാ​ലി​ക്കു​ക​യും ശ​മ്പ​ള​ത്തി​ൽ 80 രൂ​പ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ആ​ർ പി ​എ​ല്ലു​കാ​ർ നേ​രി​ട്ട പ്ര​തി​സ​ന്ധി​യാ​യ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഷ​യം സ​ർ​ക്കാ​ർ പ​രി​ഹ​രി​ച്ചു.
ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. തൊ​ഴി​ൽ മ​ന്ത്രി നി​ര​വ​ധി ത​വ​ണ ല​യ​ങ്ങ​ളി​ലും ഫാ​ക്ട​റി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് ആ​ർപിഎ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം നേ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. എ​ന്നാ​ൽ ചി​ല​ർ ആ​ർ പി ​എ​ല്ലി​നെ​തി​രെ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ശ​ത്രു​ക്ക​ൾ​ക്കു മു​ത​ലെ​ടു​പ്പി​ന് അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും എ​സ് ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.