ഭ​ദ്രം കാ​ന്‍​സ​ര്‍ പ​ദ്ധ​തി: വാ​ര്‍​ഡു​ത​ല ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങും
Wednesday, August 21, 2019 11:14 PM IST
ച​വ​റ സൗ​ത്ത്: വി​കാ​സ് ക​ലാ​സാം​സ്‌​കാ​രി​ക സ​മി​തി ച​വ​റ തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഭ​ദ്രം കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള​ള വാ​ര്‍​ഡു​ത​ല ക്യാ​മ്പു​ക​ള്‍ നാളെ മു​ത​ല്‍ ആ​രം​ഭി​ക്കും.​
പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്ത​ണം.​ നാളെ ഞാ​റ​മൂ​ട്, പ​ള്ളി​ക്കൊ​ടി, ദ​ള​വാ​പു​രം വാ​ര്‍​ഡി​ലു​ള​ള​വ​ര്‍ തെ​ക്കും​ഭാ​ഗം സെന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍.​ 24ന് ദേ​ശ​ക്ക​ല്ല്, തോ​ലു​ക​ട​വ്, തെ​ക്കും​വി​ള ,ഉ​ദ​യാ​ദി​ത്യ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള​ള​വ​ര്‍ തെ​ക്കും​വി​ള ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം.​
25ന് ഗു​ഹാ​ന​ന്ദ​പു​രം കു​ട​വൂ​ര്‍, അ​ഴ​ക​ത്ത് വാ​ര്‍​ഡി​ലു​ള​ള​വ​ര്‍ സ​ര്‍​ക്കാ​ര്‍ യുപി സ്‌​കൂ​ള്‍.​ 28ന് മു​ട്ട​ത്ത്, അ​മ്മ​യാ​ര്‍ ന​ട,ന​ട​യ്ക്കാ​വ് വാ​ര്‍​ഡി​ലു​ള​ള​വ​ര്‍ ന​ട​യ്ക്കാ​വ് ക്ഷേ​ത്ര ഓഡി​റ്റോ​റി​യ​ത്തി​ലും ഒ​ന്‍​പ​തി​ന് എ​ത്ത​ണം.​
തി​രു​വ​ന്ത​പു​രം റീ​ജി​യ​ണ​ല്‍ ക്യാ​ന്‍​സ​ര്‍ സെന്‍റ​റി​ലെ വി​ദ​ഗ്ധ​രാ​യ​വ​ര്‍​ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം പ്ര​ധാ​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും.​ നേ​ര​ത്തെ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണി​ത്.