കൈ​ര​ളി മെ​ഗാ ഓ​ണം ഫെ​യ​ര്‍ തു​ട​ങ്ങി
Wednesday, August 21, 2019 11:14 PM IST
കൊല്ലം: ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ബാ​ല​രാ​മ​പു​രം കൈ​ത്ത​റി മു​ത​ല്‍ മീ​റ​റ്റ് ഖാ​ദി വ​രെ ഒ​രു​ക്കി കൈ​ര​ളി ഓ​ണം ഫെ​യ​ര്‍. സം​സ്ഥാ​ന ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഖി​ലേ​ന്ത്യാ ക​ര​കൗ​ശ​ല​കൈ​ത്ത​റി മേ​ള​യ്ക്ക് വൈ ​എംസി​എ ഹാ​ളി​ല്‍ തു​ട​ക്ക​മാ​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശി​ല്പി​ക​ളു​ടെ​യും നെ​യ്ത്തു​കാ​രു​ടെ​യും ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് വാ​ങ്ങാം.
ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷന്‍റെ ത​ന​ത് ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. വ​ന​വി​ഭ​വ​ങ്ങ​ളാ​യ വ​യ​നാ​ട​ന്‍ കാ​ട്ടു​തേ​ന്‍, മു​ള​യ​രി, ചാ​മ​യ​രി, പ​ച്ച​മ​രു​ന്നു​ക​ള്‍, ച​ന്ദ​ന​തൈ​ലം, രാ​മ​ച്ച​തൈ​ലം, ദ​ന്ത​പാ​ല എ​ണ്ണ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.
പോ​ണ്ടി​ച്ചേ​രി, ഒ​റീ​സ, ബീ​ഹാ​ര്‍, രാ​ജ​സ്ഥാ​ന്‍, ല​ക്നൗ, മ​ധു​ര, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വേ​റി​ട്ട വ​സ്ത്ര​ങ്ങ​ളും ത​ടി​യി​ല്‍ തീ​ര്‍​ത്ത ക​ര​കൗ​ശ​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ആ​ക​ര്‍​ഷ​ക ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍, കെ​യി​ന്‍ ബാം​ബു ലേ​ഡീ​സ് ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​ത്യേ​ക​ത​ളാ​ണ്. ന​വ​ധാ​ന്യ ഗ​ണ​പ​തി, ആ​റ​ന്‍​മു​ള ക​ണ്ണാ​ടി, ഗൃ​ഹാ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യുമു​ണ്ട്.രാ​വി​ലെ 10 മു​ത​ല്‍ രാത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം. സെ​പ്റ്റം​ബ​ര്‍ 15 വ​രെ​യാ​ണ് മേ​ള.