അ​ക്ര​മം ആ​സൂ​ത്രി​ത​മെ​ന്ന് സി​പി​ഐ
Wednesday, August 21, 2019 11:41 PM IST
പ​ത്ത​നാ​പു​രം: ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന സി ​പി എം ​അ​ക്ര​മം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സി ​പി ഐ ​മ​ണ്ഡ​ലം ക​മ്മി​റ്റി. തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ത​ട​യു​വാ​നെ​ത്തി​യ​വ​രാ​ണ് പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത്.
പ്ര​ശ്നം പ​രി​ഹാ​ര​ത്തി​നെ​ത്തി​യ പോ​ലീ​സു​കാ​രെ​യും സം​ഘം ആ​ക്ര​മി​ച്ചു. സി ​പി എ​മ്മി​ന്‍റെ അ​ക്ര​മി സം​ഘ​ത്തി​ല്‍ പ​ത്ത​നാ​പു​ര​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. പു​റ​ത്ത് നി​ന്നും എ​ത്തി​യ​വ​രെ​യും അ​വ​രു​ടെ പ​ശ്ചാ​ത്ത​ല​വും അ​ന്വേ​ഷി​ക്ക​ണം. അ​ക്ര​മ​ണ​ത്തി​ലെ ഗൂ​ഡാ​ലോ​ച​ന​യെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ജി​യാ​സു​ദീ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.