എ​സ്എ​ൻ കോ​ള​ജി​ൽ സം​ഘ​ർ​ഷം
Wednesday, August 21, 2019 11:42 PM IST
കൊ​ല്ലം: കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ്യി​ൽ രാ​ഖി ധ​രി​ച്ച് വ​ന്ന​ത് മ​റ്റു​ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. അ​ക്ര​മം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​കോ​പി​ച്ച് എ​സ്എ​ഫ്ഐ കോ​ള​ജി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി.

ഐ​സ് പ്ലാ​ന്‍റി​ല്‍ വാ​ത​കം ചോ​ര്‍​ന്നു

നീ​ണ്ട​ക​ര: ഐ​സ് പ്ലാ​ന്‍റി​ല്‍ ചെ​റി​യ രീ​തി​യ​ല്‍ അ​മോ​ണി​യം വാ​ത​കം ചോ​ര്‍​ന്നു.​ നീ​ണ്ട​ക​ര സെന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ സ്‌​കൂ​ളി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കുന്ന ഐ​സ് പ്ലാന്‍റി​ല്‍ ഇന്നലെ വൈ​കുന്നേരം 6.30ഓ​ടെ ആ​യി​രു​ന്നു ചോ​ര്‍​ച്ച. ഇ​തി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ത​കം ചോ​ര്‍​ന്നു എ​ന്ന് മ​ന​സി​ലാ​യ​ത്.​ സം​ഭ​വം അ​റി​ഞ്ഞ് ഉ​ട​ന്‍ ത​ന്നെ ച​വ​റ പോ​ലീ​സ്, ച​വ​റ അ​ഗ്നി ര​ക്ഷാ​നി​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് സേ​നാ​ഗം​ങ്ങ​ളെ​ത്തി​യ​പ്പോ​ഴേ​ക്കും ഐ​സ് പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ വാ​ല്‍​വ​ട​ച്ചു. ​പൈ​പ്പ് ദ്ര​വി​ച്ച​താ​ണ് വാ​ത​കം പു​റ​ത്തേ​ക്ക് പോ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് അ​ഗ്നി ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു