അ​മ്മ​ക്കൊ​രു​പു​സ്ത​കം പ​ദ്ധ​തി​യു​മാ​യി അ​ച്ച​ൻ​കോ​വി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, August 22, 2019 11:02 PM IST
തെ​ന്മ​ല: പു​ന​ലൂ​ർ അ​ച്ച​ൻ​കോ​വി​ൽ ഗ​വ.​വി എ​ച്ച്എ​സ് വി​ദ്യാ​ല​യ​ത്തി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു വാ​ർ​ഡി​ലെ പു​സ്ത​ക​വാ​യ​ന​യി​ൽ താ​ല്പ​ര്യ​മു​ള്ള വീ​ട്ട​മ്മ മാ​ർ​ക്കാ​യി അ​മ്മ​ക്കൊ​രു​പു​സ്ത​കം പ​ദ്ധ​തി ആ​രം​ഭി​ച്ചു.
വാ​യ​നാ​ശീ​ല​മു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത വീ​ട്ട​മ്മ​മാ​ർ​ക്ക് ടെ​ക്നോ​പാ​ർ​ക്കി​ലെ ബു​ക്ക​ത്തോ​ണി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പു​സ്‌​ത​ക​ങ്ങ​ൾ, ആ​നു​കാ​ലി​ക പ്ര​സീ​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പ്ര​ത്യേ​ക വി​ത​ര​ണ ര​ജി​സ്റ്റ​റി​ലു​ടെ ചി​ട്ട​യാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ൽ കൊ​ണ്ടു​ചെ​ന്നു ന​ൽ​കും. പു​സ്ത​ക​വാ​യ​ന​യി​ലൂ​ടെ കൂ​ടു​ത​ൽ അ​റി​വും സാ​മൂ​ഹി​ക​മാ​യ സു​ര​ക്ഷ​യും സ​മ​ത്വം എ​ത്തി​ച്ചേ​രു​ന്ന​തി​ലേ​ക്കാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
പ​ദ്ധ​തി പ്ര​കാ​രം പു​സ്ത​കം വീ​ട്ട​മ്മ​യ്ക്കു ന​ൽ​കി​തു​ട​ക്ക​മാ​യി. പ്രി​ൻ​സി​പ്പ​ൽ ഡി .​എ​സ് .മ​നു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ദീ​പ വി, ​ക​രി​യ​ർ സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ ദീ​പ എ , ​അ​ധ്യാ​പ​ക​രാ​യ വി​നീ​ത്, ലാ​ബ് അ​സി​സ്റ്റ​ന്‍റ് ലി​ജു എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.