ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 8, 2019 11:30 PM IST
കൊ​ല്ലം: ഐ​സി​എ​സ്ഇ-​ഐ​എ​സ് സി ​കേ​ര​ള റീ​ജി​യ​ൻ ദ​ക്ഷി​ണ​മേ​ഖ​ലാ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യ​ത്തി​ൽ ന​ട​ന്നു. സ്പോ​ർ‌​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​റ​വ.​ഡോ.​സി​ൽ​വി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രി​നി​റ്റി ലൈ​സി​യം പ്രി​ൻ​സി​പ്പ​ൽ ഫാ.​റൊ​ണാ​ൾ​ഡ് എം.​വ​ർ​ഗീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മേ​ഴ്സി ഗോ​മ​സ്, കൊ​ല്ലം ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​ഘു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ന്നാ​യി അ​ന്പ​തോ​ളം വി​ദ്യാ​ർ‌​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ഞ്ഞു​കൈ​ക​ളി​ൽ കോ​ഴി​ക്കു​ഞ്ഞ് പ​ദ്ധ​തി

ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ൽ കു​ഞ്ഞ് കൈ​ക​ളി​ൽ കോ​ഴി​ക്കു​ഞ്ഞ് പ​ദ്ധ​തി തു​ട​ങ്ങി.
സ്കൂ​ൾ പൗ​ൾ​ട്രി ഫാം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴാം ക്ലാ​സി​ലെ 50 കു​ട്ടി​ക​ൾ​ക്കാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്ത​ത്.
പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ഓ​മ​നാ​ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​ഷാ​ജി​മോ​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ നാ​സ​റു​ദീ​ൻ, സ​ന്തോ​ഷ് പ്രി​യ​ൻ, ഡി.​കെ സാ​ബു, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ മോ​ഹ​ന​ൻ, കൃ​ഷി​ഓ​ഫീ​സ​ർ പ്ര​ദീ​പ് തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ലെ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പും ഇ​തോ​ടൊ​പ്പം ന​ട​ത്തി.