അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
Monday, September 9, 2019 11:46 PM IST
അ​മൃ​ത​പു​രി: അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​തി​നാ​റാ​മ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു. അ​മൃ​താ​ന​ന്ദ​മ​യി പ​ങ്കെ​ടു​ത്തു. ക്ഷ​മ​യും വി​വേ​ക​വു​മാ​ണ് വി​ജ​യം നേ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളെ​ന്ന് അ​മ്മ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ര്‍​മ്മി​പ്പി​ച്ചു. ക്ഷ​മ​യോ​ടും വി​വേ​ക​ത്തോ​ടും കൂ​ടി ഏ​തൊ​ന്നി​നെ ല​ക്ഷ്യ​മി​ട്ടാ​ലും എ​ല്ലാ പോ​രാ​യ്മ​ക​ളേ​യും ന​മു​ക്ക് അ​നു​കൂ​ല​മാ​യി മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​മ്മ പ​റ​ഞ്ഞു.

അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തെ യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍ മി​ക​വി​ന്‍റെ സ്ഥാ​പ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ആ​യി​രു​ന്നു ഇ​ക്കു​റി. അ​മൃ​ത​പു​രി അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ 1390 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബി​രു​ദ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി പ​തി​നാ​റാ​മ​ത് കോ​ണ്‍​വൊ​ക്കേ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

എ​ന്‍​ജി​നീ​യ​റിം​ഗ്, ലൈ​ഫ് സ​യ​ന്‍​സ്, ആ​യൂ​ര്‍​വേ​ദ, ബി​സി​ന​സ്, കൊ​മേ​ഴ്‌​സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ല്‍​വ​ര്‍​ക്ക്, ഫി​ലോ​സ​ഫി എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ 11 ശാ​ഖ​ക​ളി​ല്‍​നി​ന്ന് ബി​രു​ദ​മെ​ടു​ത്ത​വ​രാ​ണ് കോ​ണ്‍​വൊ​ക്കേ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ്, ആ​യൂ​ര്‍​വേ​ദ, ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ്, ബ​യോ​ടെ​ക്‌​നോ​ള​ജി, ബി​സി​ന​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ബി​രു​ദ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 892 ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളും 486 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളും 15 ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ​വ​രും ഏ​ഴ് സ​ര്‍​വ​ക​ലാ​ശാ​ലാ മെ​ഡ​ല്‍ ജേ​താ​ക്ക​ളും ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റും അ​മ്മ​യു​ടെ പ്ര​ഥ​മ​ശി​ഷ്യ​നു​മാ​യ അ​മൃ​ത​സ്വ​രൂ​പാ​ന​ന്ദ​പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​സൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​ജി. ഹേ​മ​ന്ത​കു​മാ​ര്‍ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ പ്ര​സം​ഗം ന​ട​ത്തി. കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ ഉ​പ​ദേ​ഷ്ടാ​വ് പ്ര​ഫ. ജി.​എം. നാ​യ​ര്‍, സ​യ​ന്‍​സ് ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍ ഡോ. ​ബി​പി​ന്‍ നാ​യ​ര്‍, ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് ഡീ​ന്‍ ഡോ.​ബാ​ല​കൃ​ഷ്ണ​ന്‍ ശ​ങ്ക​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​പി വെ​ങ്കി​ട്‌​രം​ഗ​ന്‍, ര​ജി​സ്ട്രാ​ര്‍ ഡോ. ​കെ. ശ​ങ്ക​ര​ന്‍, എ​ന്‍​ജി​നീ​യ​റിം​ഗ്, സ​യ​ന്‍​സ്, ആ​ര്‍​ട്‌​സ്-​മീ​ഡി​യ, കൊ​മേ​ഴ്‌​സ്, ഹ്യൂ​മാ​നി​റ്റീ​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ്, മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് എ​ന്നി​വ​യി​ലെ ഫാ​ക്ക​ള്‍​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ബി​പി​ന്‍ നാ​യ​ര്‍, ഡോ. ​വെ​ങ്ക​ട് രം​ഗ​ന്‍, ഡോ. ​കൃ​ഷ്ണ​ശ്രീ അ​ച്യു​ത​ന്‍, ഡോ. ​ദ​ണ്ഡ​പാ​ണി, ഡോ. ​ന​ന്ദ​കു​മാ​ര​ന്‍, ഡോ. ​ശ​ങ്ക​ര ചൈ​ത​ന്യ, ഡോ. ​സോ​മ​നാ​ഥ്, ഡോ. ​ജ്യോ​തി, ഡോ. ​മ​നീ​ഷ, ഡോ. ​ബാ​ല​കൃ​ഷ്ണ​ന്‍ ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​മൃ​ത യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ളി​ല്‍ ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പാ​ര​മ്പ​ര്യ​ത്തി​ന​നു​സൃ​ത​മാ​യി എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും അ​തി​ഥി​ക​ളും പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ന്‍ വേ​ഷ​മ​ണി​ഞ്ഞാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

എ​ന്‍റെ ചി​ന്ത​യാ​ലും വാ​ക്കാ​ലും പ്ര​വൃ​ത്തി​യാ​ലും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ ആ​ദ​ര്‍​ശ​ത്തി​ന് ഒ​ത്ത​വി​ധം മാ​തൃ​രാ​ജ്യ​മാ​യ ഇ​ന്ത്യ​യേ​യും പ്ര​കൃ​തി​യേ​യും മ​നു​ഷ്യ​കു​ല​ത്തെ​യും സ്‌​നേ​ഹം, വി​ശ്വാ​സം, സ​ഹി​ഷ്ണു​ത, വി​ന​യം എ​ന്നി​വ​യി​ലൂ​ടെ സേ​വി​ക്കു​മെ​ന്ന് ബി​രു​ദ​ധാ​രി​ക​ള്‍ പ്ര​തി​ജ്ഞ ചെ​യ്തു.