നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി; ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ
Monday, September 9, 2019 11:47 PM IST
കൊ​ല്ലം: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. തി​രു​വോ​ണം കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​യി മ​ല​യാ​ളി​ക​ൾ. സ​ദ്യ​വ​ട്ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വും അ​ധി​കം വി​ൽ​ക്ക​പ്പെ​ടു​ന്ന ദി​വ​സം കൂ​ടി​യാ​ണി​ന്ന്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി എ​ല്ലാ​ത​രം വി​പ​ണി​ക​ളും സ​ജീ​വ​മാ​കു​ന്ന​തും ഇ​ന്നാ​ണ്.
ഉ​പ്പേ​രി മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ വ​രെ അ​ധി​കം വി​റ്റ​ഴി​യ​പ്പെ​ടു​ന്ന​തും ഉ​ത്രാ​ട​ദി​വ​സ​മാ​ണ്. ര​ണ്ടു ദി​വ​സം മു​ന്പ് വ​രെ മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ ഓ​ണ​വി​പ​ണി മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ മാ​റി​യ​തോ​ടെ​യാ​ണ് ഇ​വ സ​ജീ​വ​മാ​യ​ത്.