100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് 1000 രൂ​പ പ്ര​ത്യേ​ക ഓ​ണ സ​മ്മാ​നം
Monday, September 9, 2019 11:47 PM IST
കൊല്ലം: മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ജി​ല്ല​യി​ലെ 41355 കു​ടും​ബ​ങ്ങ​ള്‍​ക്ക് 1000 രൂ​പ വീ​തം ജി​ല്ല​യി​ല്‍ നാല് കോ​ടി 13 ല​ക്ഷം രൂ​പ തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ മി​ഷ​നി​ല്‍ നി​ന്നും അ​നു​വ​ദി​ച്ചു ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍ അ​റി​യി​ച്ചു .
അ​ത​തു ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ഈ ​തു​ക തി​ങ്ക​ളാ​ഴ്ച അ​വ​ധി ദി​ന​മാ​യി​ട്ടും തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​വും സെ​ക്ര​ട്ട​റി​മാ​രും ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ച്ചു കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ 100 ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബ്ലോ​ക് ച​ട​യ​മം​ഗ​ല​വും (8709 കു​ടും​ബ​ങ്ങ​ള്‍ ) തൊ​ട്ടു​പി​ന്നി​ല്‍ അ​ഞ്ച​ല്‍ ബ്ലോ​ക്കു​മാ​ണ് (8072 കു​ടും​ബ​ങ്ങ​ള്‍ ). 1793 കു​ടും​ബ​ങ്ങ​ള്‍​ക്ക് 100 ദി​നം തൊ​ഴി​ല്‍ ന​ല്‍​കി​യ ചി​ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തും 1757 കു​ടും​ബ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കി​യ ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തും 1497 കു​ടും​ബ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കി​യ ​തെന്മല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തും നി​ല്‍​ക്കു​ന്നു. സം​സ്ഥാ​ന​ത്താ​കെ 100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ 441480 കു​ടും​ബ​ങ്ങ​ക്കാ​യി 44.15 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ണ​സ​മ്മാ​ന​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.