ശു​ചി​ത്വ​സാ​ഗ​രം പ​ദ്ധ​തി​യു​ടെ മി​ക​വ് കേ​ട്ട​റി​ഞ്ഞ് ല​ണ്ട​ന്‍ സം​ഘം ജി​ല്ല​യി​ല്‍
Tuesday, September 10, 2019 11:30 PM IST
കൊല്ലം: ശു​ചി​ത്വ​സാ​ഗ​രം പ​ദ്ധ​തി​യു​ടെ മി​ക​വ് കേ​ട്ട​റി​ഞ്ഞ് ല​ണ്ട​ന്‍ സം​ഘം ജി​ല്ല​യി​ലെ​ത്തി. പ്ലാ​സ്റ്റ് സേ​വ് എ​ന്ന ല​ണ്ട​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൊ​ല്ല​ത്ത് എ​ത്തി​യ​ത്. മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​മാ​യി ഇ​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ക​ട​ലി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ള്‍ ഷ്ര​ഡ്ഢി​ങ്ങി​നു​ള്ള അ​ത്യാ​ധു​നി​ക മെ​ഷീ​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ല​ണ്ട​ന്‍ സം​ഘം പ്ര​തി​നി​ധി മാ​ത്യൂ​സ് പ​റ​ഞ്ഞു. അ​വ​ശ്യ​മെ​ങ്കി​ല്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യു​ടെ ഒ​രു ഭാ​ഗം ന​ല്‍​കാ​നും ത​യ്യാ​റാ​ണ്. പ്ലാ​സ്റ്റി​ക്കു​ക​ള്‍ ശേ​ഖ​രി​ച്ച് ക​ട​ലി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന സം​രം​ഭം അ​ത്യ​പൂ​ര്‍​വ​വും പ്ര​ശം​സ​നീ​യ​വു​മാ​ണ്. ഒ​ക്‌​ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ല​ണ്ട​ന്‍ സം​ഘം വീ​ണ്ടും പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ക​യും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മാ​ത്യൂ​സ് പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ളും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ​ഹാ​യ​ങ്ങ​ളും മ​ന്ത്രി വി​വ​രി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ്, സാ​ഫ്, ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നീ​യ​റി​ംഗ് വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ന്‍, നെ​റ്റ് ഫി​ഷ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചി​ത്വ സാ​ഗ​രം പ​ദ്ധ​തി ന​ട​ന്നു വ​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ കൂ​ടു​ത​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ​ദ്ധ​തി പ്ര​കാ​രം ആ​ല​പ്പാ​ട്, മ​യ്യ​നാ​ട്, പന്മ​ന, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ​യും പ്ലാ​സ്റ്റി​ക്കു​ക​ള്‍ ശേ​ഖ​രി​ച്ച് ഷ്രെ​ഡ്ഡിം​ഗ് മെ​ഷീ​നി​ല്‍ സം​സ്‌​ക്ക​രി​ക്കു​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് സം​ഘം ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ പ്ലാ​സ്റ്റി​ക് സെ​ഗ്രി​ഗേ​ഷ​ന്‍-​ക്ലീ​നി​ംഗ് യൂ​ണി​റ്റും നീ​ണ്ട​ക​ര​യി​ലെ പ്ലാ​സ്റ്റി​ക് ഷ്ര​ഡ്ഡിം​ഗ് യൂ​ണി​റ്റും സ​ന്ദ​ര്‍​ശി​ച്ച്, തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി. മ​ലാ​യ​ളി​ക​ളാ​യ രാ​ജേ​ഷ് കൃ​ഷ്ണ, റ​ത്തീ​ന ഷ​ര്‍​ഷാ​ദ് എ​ന്നി​വ​രും ല​ണ്ട​ന്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ സ്‌​പെ​ഷ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ ​അ​നി​ല്‍ കു​മാ​ര്‍, ഫി​ഷ​റീ​സ് പ്ര​ജ​ക്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക് ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, ഫി​ഷ​റീ​സ് ഡിഡിപി.​ഗീ​താ​കു​മാ​രി, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ങ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ലോ​ട്ട​സ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി.