എ​ത്ത​ക്കാ​യ വി​ല എ​ൺ​പ​ത് കടന്നു; ഉപ്പേരിക്ക് വിലയേറി
Tuesday, September 10, 2019 11:30 PM IST
പ​ത്ത​നാ​പു​രം: എ​ത്ത​ക്കാ​യ വി​ല എ​ൺ​പ​തും ക​ട​ന്ന് റെ​ക്കോ​ഡി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ഉ​പ്പേ​രി​ക്കും വി​ല​യേ​റു​ന്നു. കി​ലോ 350 രൂ​പ​യി​ലെ​ത്തി .ര​ണ്ട്‌ മാ​സം മു​മ്പ്‌ വ​രെ കി​ലോ​യ്ക്ക് ശ​രാ​ശ​രി 270 മു​ത​ൽ 300 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ഏ​ത്ത​ക്കാ​യ​യു​ടെ വി​ല വ​ർ​ധി​ച്ച​തോ​ടെ ഉ​പ്പേ​രി വി​പ​ണി ഇ​പ്പോ​ൾ തി​ള​ച്ചു​മ​റി​യു​ക​യാ​ണ്. ഓ​ണം അ​ടു​ത്തെ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല ഇ​നി​യും മു​ന്നോ​ട്ടു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത് .
ഒ​രു മാ​സം മു​മ്പ് വ​രെ നൂ​റ് രൂ​പ​യ്ക്ക് നാ​ല് കി​ലോ വ​യ​നാ​ട​ന്‍ ഏ​ത്ത​ക്കാ​യ വി​പ​ണി​യി​ല്‍ സു​ല​ഭ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ള​യം​മൂ​ലം വ​യ​നാ​ട​ന്‍ വി​പ​ണി ത​ക​ര്‍​ന്ന​തോ​ടെ നാ​ട​ന്‍ കാ​യ്ക്ക് ഡി​മാ​ന്‍റ് ഏ​റി​യ​താ​ണ് ഏ​ത്ത​ക്ക വി​ല 80 ക​ട​ന്ന് ഉ​പ്പേ​രി വി​ല​യും കു​തി​ക്കാ​ൻ കാ​ര​ണം. ഏ​ത്ത​ക്കാ​യ​ക്ക് പു​റ​മെ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് വി​ല കൂ​ടി​യ​തും ഉ​പ്പേ​രി വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
വെ​ളി​ച്ചെ​ണ്ണ ചി​ല്ല​റ വി​ല കി​ലോ​യ്ക്ക് 160 ക​ട​ന്നി​രി​ക്കു​ക​യാ​ണ്.​ ക​ഴി​ഞ്ഞ​മാ​സം വെ​ളി​ച്ചെ​ണ്ണ വി​ല 130-140 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു. ശ​ർ​ക്ക​ര​വ​ര​ട്ടി​ക്കും വി​ല ഇ​തു​ത​ന്നെ. ഉ​പ്പേ​രി വി​പ​ണി കൈ​യ്യ​ട​ക്കാ​നാ​യി നാ​ട​ൻ ഉ​പ്പേ​രി എ​ന്ന പേ​രി​ൽ ത​മി​ഴ് സം​ഘ​ങ്ങ​ളും വ​ഴി​യോ​ര വി​പ​ണി കൈ​യ്യ​ട​ക്കി​യ​ട്ടു​ണ്ട്.

സ്‌​പോ​ര്‍​ട്‌​സ് കി​റ്റി​ന്
അ​പേ​ക്ഷി​ക്കാം

കൊല്ലം: നെ​ഹ്‌​റു യു​വ കേ​ന്ദ്ര​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത യൂ​ത്ത് ക്ല​ബ്ബു​ക​ള്‍​ക്ക് സ്‌​പോ​ര്‍​ട്‌​സ് കി​റ്റി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ 20 ന​കം ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, എ​ന്‍ വൈ ​കെ കൊ​ല്ലം, ഒ​ന്നാം നി​ല, അ​മ്മ​ന്‍ ന​ഗ​ര്‍-126, അ​മ്മ​ന്‍​ന​ട ജം​ഗ്ഷ​ന്‍, പ​ട്ട​ത്താ​നം പി ​ഒ, കൊ​ല്ലം-691021 വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2747903 ന​മ്പ​രി​ല്‍ ല​ഭി​ക്കും.