അ​ടി​യ​ന്തി​ര സ​ഹാ​യം; സ​ര്‍​ക്കാ​ര്‍ പ്ര​ള​യ​ബാ​ധി​ത​രെ വ​ഞ്ചി​ച്ചു: കൊ​ടി​ക്കു​ന്നി​ൽ
Tuesday, September 10, 2019 11:30 PM IST
കൊ​ല്ലം: പ്ര​ള​യ ബാ​ധി​ത​ര്‍​ക്കു​ള്ള അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ഓ​ണ​ത്തി​ന് മു​മ്പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം വെ​റും ത​ട്ടി​പ്പാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​പ്പെ​ട്ട് ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ച്ച് മ​ട​ങ്ങി​യ​വ​ര്‍​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും അ​ഭ​യം പ്രാ​പി​ച്ച​വ​ര്‍​ക്കും അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി ഓ​ണ​ത്തി​ന് മു​മ്പ് ത​ന്നെ പ​തി​നാ​യി​രം രൂ​പ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം.
എ​ന്നാ​ല്‍ തി​രു​വോ​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സം പോ​ലും ഈ ​തു​ക ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി എം​പി പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വീ​ടും കൃ​ഷി​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വാ​ഗ്ദാ​നം ചെ​യ്ത ന​ഷ്ട​പ​രി​ഹാ​രം പോ​ലും ന​ല്‍​കാ​തെ സ​ര്‍​ക്കാ​ര്‍ ഓ​ണ​ക്കാ​ല​ത്ത് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച പാ​വ​പ്പെ​ട്ട ഇ​വ​രെ പ​ട്ടി​ണി​ക്കി​ടു​ക​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ പ​റ​ഞ്ഞു.
വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പ്ര​ള​യ​ത്തി​ലും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ലാ​ന്‍റ് റെ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടും ദു​രി​ത​ബാ​ധി​ത​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യ​തെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ മാ​ത്രം ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം ദു​രി​ത ബാ​ധി​ത​രാ​ണ് ക​ഴി​ഞ്ഞ​ത്.
ഇ​വ​രി​ല്‍ പ​കു​തി പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​യ​ത്. ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പ്ര​ള​യ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ വീ​തം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് മു​മ്പ് മു​ഴു​വ​ന്‍ തു​ക​യും വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം.
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് മ​റ്റ് പ​രി​ശോ​ധ​ന​ക​ളൊ​ന്നു​മി​ല്ലാ​തെ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യാ​നും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ മാ​റി​ത്താ​മ​സി​ച്ച ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം ഒ​ന്നേ​കാ​ല്‍ ല​ക്ഷം പേ​രി​ല്‍ 52000 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഈ ​സ​ഹാ​യം ല​ഭി​ച്ച​ത്.
രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ച്ച ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കു​ട്ട​നാ​ട്, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളി​ലേ​യും കൊ​ല്ലം ജി​ല്ല​യി​ലെ കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ അ​ടി​യ​ന്തി​ര സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല.
ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ഹാ​യ​ധ​നം അ​ര്‍​ഹ​ത​പ്പെ​ട്ട ദു​രി​ത ബാ​ധി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ഗു​രു​ത​ര​മാ​യ കാ​ല​താ​മ​സ​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു.
2018-ലെ ​പ്ര​ള​യ​ത്തി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം പോ​ലും ഇ​തു​വ​രെ ന​ല്‍​കാ​നാ​യി​ട്ടി​ല്ല. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി വീ​ട് വി​ട്ട് ക്യാ​മ്പു​ക​ളി​ല്‍ പോ​യ​വ​ര്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​വും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ദു​രി​ത ബാ​ധി​ത​രോ​ട് കാ​ണി​ക്കു​ന്ന ക​ടു​ത്ത വ​ഞ്ച​ന​യി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.